കാലിക്കട്ട് സർവകലാശാലാ എൻജിനീയറിംഗ് കോളജിലെ (ഐഇടി) സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി മേയ് 20ന് വാക് - ഇൻ - ഇന്റർവ്യൂ നടത്തും. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
വാക് - ഇൻ - ഇന്റർവ്യൂ
കാലിക്കട്ട് സർവകലാശാലാ എൻജിനീയറിംഗ് കോളജിലെ (ഐഇടി) മൂന്ന് ഓഫീസ് അസിസ്റ്റന്റ് തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി മേയ് 21-ന് വാക് - ഇൻ - ഇന്റർവ്യൂ നടത്തും. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷാഫലം
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് (സിബിസിഎസ്എസ് - പിജി - 2021 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 19 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം ആറാം സെമസ്റ്റർ ബിഎ, ബിഎ അഫ്സൽ - ഉൽ - ഉലമ, ബിഎസ്സി മാത്തമാറ്റിക്സ്, ബിഎസ്സി കൗൺസിലിംഗ് സൈക്കോളജി (2011 - 2013 പ്രവേശനം) ഏപ്രിൽ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം. ലിങ്ക് മേയ് ഒന്പത് മുതൽ ലഭ്യമാകും.
വിദൂര വിഭാഗം ആറാം സെമസ്റ്റർ ബികോം, ബിബിഎ (സിസിഎസ്എസ് - യുജി - 2011, 2012, 2013 പ്രവേശനം) ഏപ്രിൽ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം.
പരീക്ഷാഅപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ അഞ്ചു വർഷ ഇന്റഗ്രേറ്റഡ് പിജി (FYIP - സിബിസിഎസ്എസ് - 2025 പ്രവേശനം) നവംബർ 2025 റഗുലർ പരീക്ഷകൾക്ക് പിഴ കൂടതെ മേയ് 19 വരെയും 255 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം. ലിങ്ക് മേയ് 11 മുതൽ ലഭ്യമാകും.
സർവകലാശാലാ പഠനവകുപ്പിലെ പിജി ഡിപ്ലോമ ഇൻ കൊമേർഷ്യൽ ടിഷ്യു കൾച്ചർ ഓഫ് അഗ്രി - ഹോർട്ടികൾച്ചർ (പ്രോജക്ട് മോഡ്) ഒന്നാം സെമസ്റ്റർ (2025 പ്രവേശനം) നവംബർ 2025, രണ്ടാം സെമസ്റ്റർ (2024 പ്രവേശനം) ഏപ്രിൽ 2025 റഗുലർ പരീക്ഷകൾക്ക് പിഴ കൂടതെ മേയ് 21 വരെയും 200 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. ലിങ്ക് മെയ് 11 മുതൽ ലഭ്യമാകും.
പരീക്ഷാഫലം
ഏഴാം സെമസ്റ്റർ ബിടെക് (2022 പ്രവേശനം) നവംബർ 2025, (2021 പ്രവേശനം) ഏപ്രിൽ 2025, (2020 പ്രവേശനം) നവംബർ 2024, (2019 പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions