കാലിക്കട്ട് സർവകലാശാലാ എൻജിനീയറിംഗ് കോളജിലെ (ഐഇടി) ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് വകുപ്പിൽ ദിവസവേതനടിസ്ഥാനത്തിലുള്ള ഇൻസ്ട്രക്ടർ തസ്തികയിൽ ഒരൊഴിവുണ്ട്. താത്പര്യമുള്ളവർ ജൂൺ 16ന് കോളജിൽ വാക് - ഇൻ - ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ https://www.uoc.ac.in/ .
പരീക്ഷാഅപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ ബിവോക് (CUFYVP - 2025 പ്രവേശനം) ഏപ്രിൽ 2026 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ ജൂൺ 22 വരെയും 255 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം.
പരീക്ഷ
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കൊമേർഷ്യൽ ആൻഡ് സ്പോക്കൺ ഹിന്ദി (2025 പ്രവേശനം) ജൂൺ 2025 പരീക്ഷകൾ ജൂൺ 22ന് തുടങ്ങും. കേന്ദ്രം: ഹിന്ദി പഠനവകുപ്പ്, കാലിക്കട്ട് സർവകലാശാലാ ക്യാമ്പസ്.
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ (സിബിസിഎസ്എസ് - പിജി) എംഎ, എംഎസ്സി, എംകോം, എംഎസ്ഡബ്ല്യൂ, എംഎച്ച്എം, എംടിഎച്ച്എം, എംടിടിഎം, എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, എംഎസ്സി മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ്, ഫോറൻസിക് സയൻസ്, ബയോളജി (2022 പ്രവേശനം മുതൽ), എംഎസ്ഡബ്ല്യൂ ഡിസാസ്റ്റർ മാനേജ്മെന്റ് (2024 പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും വിദൂര വിഭാഗം നാലാം സെമസ്റ്റർ (സിബിസിഎസ്എസ് - പിജി - എസ്ഡിഇ) എംഎ, എംഎസ്സി മാത്തമാറ്റിക്സ്, എംകോം (2022, 2023 പ്രവേശനം) ഏപ്രിൽ 2026 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും ജൂലൈ ആറിന് തുടങ്ങും.
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ എംബിഎ ഫുൾ ടൈം ആൻഡ് പാർട്ട് ടൈം, ഇന്റർനാഷണൽ ഫിനാൻസ്, ഹെൽത് കെയർ മാനേജ്മെന്റ് (സിയുസിഎസ്എസ് - 2016 സ്കീം - 2021 മുതൽ 2023 വരെ പ്രവേശനം) ജൂലൈ 2026 സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ ഏഴിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions