എംജി സര്‍വകലാശാലാ ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് സയന്‍സസില്‍ ഗ്രൗണ്ട്‌സ് മാന്‍ കം മാര്‍ക്കര്‍ തസ്തികയില്‍ ഒരു വര്‍ഷത്തെ കരാര്‍ നിയമനത്തിനായി സെപ്റ്റംബര്‍ എട്ടിന് രാവിലെ 11ന് വൈസ് ചാന്‍സലറുടെ ചേമ്പറില്‍ വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തും. എട്ടാം ക്ലാസ് വിജയിച്ച, പ്രവൃത്തി പരിചയമുള്ള, 20-നും 56-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ദിനബത്ത 645/ രൂപ, മാസം പരമാവധി 20,000/ രൂപ വരെ. താല്‍പ്പര്യമുള്ളവര്‍ പ്രൊഫോര്‍മയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി സെപ്റ്റംബര്‍ എട്ടിന് രാവിലെ 10-ന് സര്‍വകലാശാല എഡിഎ അഞ്ച് സെക്ഷനില്‍ ഹാജരാകണം. mgu.ac.in
പരീക്ഷാഫലം
നാലാം സെമസ്റ്റര്‍ ബിഎച്ച്എം (പുതിയ സ്‌കീം-2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020-2023 അഡ്മിഷനുകള്‍ സപ്ലിമെന്ററി) ഫെബ്രുവരി 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും സെപ്റ്റംബര്‍ ഒന്‍പതു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
ആറാം സെമസ്റ്റര്‍ (സിബിസിഎസ്) ബികോം, ബിബിഎ, ബിസിഎ, ബിഎസ്ഡബ്ല്യൂ, ബിറ്റിറ്റിഎം, ബിഎഫ്റ്റി (2023 അഡ്മിഷന്‍ പരാജയപ്പെട്ടവര്‍ക്കായുള്ള സ്‌പെഷല്‍ റീഅപ്പിയറന്‍സ്) മേയ് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും സെപ്റ്റംബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions