കണ്ണൂർ സർവകലാശാല നിലേശ്വരം കാന്പസിൽ പ്രവർത്തിക്കുന്ന ഡിപ്പാർട്ട്മെന്‍റ് ഓഫ് കോമേഴ്സ് ആൻഡ് ബിസിനസ് സ്റ്റഡീസ് പഠന വകുപ്പിൽ കംപ്യൂട്ട സയൻസ് വിഷയത്തിൽ ഒഴിവുള്ള അസിസ്റ്റന്‍റ് പ്രഫസർ തസ്തികയിലേക്ക് (ദിവസ വേതനാടിസ്ഥനത്തിൽ) നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ (യുജിസി മാനദണ്ഡ പ്രകാരം), അസൽ സർട്ടിഫിക്കറ്റുകളും, ഒന്ന് വീതം പകർപ്പുകളുമായി 15ന് രാവിലെ 10 ന് പഠന വകുപ്പിൽ ഹാജരാകണം. ഫോൺ: 9645158856 എന്ന നമ്പറിൽ ബന്ധപ്പെടാം.

പരീക്ഷാ ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല പഠന വകുപ്പുകളിലെ നാലാം സെമസ്റ്റർ എം.എ./ എം.എസ്.സി./ എംഎൽഐഎസ്‌സി, എം ബി എ (സിബിസിഎസ്എസ്-സപ്ലിമെന്‍ററി) ജൂൺ 2026 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ഹാൾടിക്കറ്റ് (പ്രൊവിഷണൽ), നോമിനൽ റോൾ പ്രസിദ്ധീകരിച്ചു

സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ (സി ബി സി എസ് എസ് - സപ്ലിമെന്ററി - 2023 അഡ്മിഷൻ മുതൽ ) എംഎ/ എംഎസ് സി/എംബിഎ/എം ലിബ്‌ .ഐ എസ് സി - സപ്ലിമെന്‍ററി ജൂൺ 2026 പരീക്ഷകളുടെ ഹാൾടിക്കറ്റ് (പ്രൊവിഷണൽ), നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷ തീയതിയിൽ മാറ്റം

2026 സെപ്റ്റംബർ 14 (തിങ്കൾ) നടത്താനിരുന്ന നാലാം സെമസ്റ്റർ ബിരുദ (പ്രൈവറ്റ് രജിസ്‌ട്രേഷൻ ) റഗുലർ /സപ്ലിമെന്‍ററി /ഇംപ്രൂവ്മെന്‍റ് (അഡിഷണൽ കോ-ഓപ്പറേഷൻ ഉൾപ്പെടെ) സെപ്റ്റംബർ 15 ലേക്ക് മാറ്റി. പരീക്ഷ സമയത്തിൽ മാറ്റമില്ല.

എഫ് വൈ യു ജി പി പരീക്ഷാ ഫലം

അഫിലിയേറ്റഡ് കോളജുകളിലെ എഫ് വൈ യു ജി പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്റർ (സപ്ലിമെന്‍ററി/ഇംപ്രൂവ്‌മെന്‍റ് ) ഏപ്രിൽ 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം കെ-റീപ്പ് ലോഗിനിലും വിദ്യാർത്ഥികളുടെ മൊബൈൽ ആപ്പിലും ലഭ്യമാണ്. പുനഃ പരിശോധന /സൂക്ഷ്മപരിശോധന/ഫോട്ടോകോപ്പി എന്നിവയുടെ അപേക്ഷകൾ 2026 സെപ്റ്റംബർ 23 വൈകുന്നേരം അഞ്ചു മണിവരെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ പി.ജി. ഡിപ്ലോമ ഇൻ ജിയോ ഇൻഫർമാറ്റിക്‌സ് ഫോർ സ്‌പേഷ്യൽ പ്ലാനിംഗ് (റഗുലർ/സപ്ലിമെന്ററി), മെയ് 2026 പരീക്ഷയുടെ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 2026 സെപ്റ്റംബർ 23 വൈകുന്നേരം അഞ്ചു വരെ

പരീക്ഷാ രജിസ്ട്രേഷൻ

കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ ഒൻപതാം സെമസ്റ്റർ എംകോം. ( 5 ഇയർ ഇന്‍റഗ്രേറ്റഡ്) (സിബിസിഎസ്എസ്-റഗുലർ-2022 അഡ്മിഷൻ/ലാറ്ററൽ എൻട്രി -2025 അഡ്മിഷൻ), നവംബർ 2026 പരീക്ഷകൾക്ക് പിഴയില്ലാതെ 2026 സെപ്റ്റംബർ 16 മുതൽ 19 വരെയും, പിഴയോടു കൂടി സെപ്റ്റംബർ 22 വരെയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ ഏഴാം സെമസ്റ്റർ എംകോം. ( ഫൈവ് ഇയർ ഇന്‍റഗ്രേറ്റഡ്) ഡിഗ്രി (സിബിസിഎസ്എസ്-റഗുലർ-2023 അഡ്മിഷൻ, 2026 അഡ്മിഷൻ ലാറ്ററൽ എൻട്രിആൻഡ് സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ് -2022 അഡ്മിഷൻ , 2025 അഡ്മിഷൻ ലാറ്ററൽ എൻട്രി , നവംബർ 2026 പരീക്ഷകൾക്ക് പിഴയില്ലാതെ 18 മുതൽ 23 വരെയും, പിഴയോടു കൂടി 24 വരെയും അപേക്ഷിക്കാം.