കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഭൂ​മി, കെ​ട്ടി​ട​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച എ​ല്ലാ അ​ടി​സ്ഥാ​ന രേ​ഖ​ക​ളും ക്രോ​ഡീ​ക​രി​ച്ച് സാ​റ്റ​ലൈ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗ​പെ​ടു​ത്തി ഡോ​ക്യു​മെ​ന്‍റ് ചെ​യ്യു​ന്ന​തി​നും ഡി​ജി​റ്റൈ​സ് ചെ​യ്ത് സൂ​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ൻജിനിയ​റിംഗ് വി​ഭാ​ഗ​ത്തി​ൽ ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ ഓ​ഫീ​സ​ർ ഓ​ൺ സ്‌​പെ​ഷൽ ഡ്യൂ​ട്ടി ത​സ്തി​ക​യി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു. ഒ​രൊ​ഴി​വാ​ണു​ള്ള​ത്. യോ​ഗ്യ​ത : ലാ​ൻ​ഡ് അ​ക്വി​സി​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ കു​റ​ഞ്ഞ​ത് 10 വ​ർ​ഷം പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള ത​ഹ​സി​ൽ​ദാ​ർ ത​സ്തി​ക​യി​ൽനി​ന്ന് വി​ര​മി​ച്ച​വ​രാ​യി​രി​ക്ക​ണം. മ​തി​യാ​യ രേ​ഖ​ക​ൾ സ​ഹി​തം മാ​ർ​ച്ച് 31ന് ​രാ​വി​ലെ 9.30ന് ​സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​കാ​ര്യാ​ല​യ​ത്തി​ൽ വാ​ക് - ഇ​ൻ - ഇന്‍റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​ക​ണം. വി​ശ​ദ​മാ​യ വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.

അ​ധ്യാ​പ​ക നി​യ​മ​നം

കാ​ലി​ക്ക​ട്ട്സ​ർ​വ​ക​ലാ​ശാ​ലാ സെ​ന്‍റ​ർ ഫോ​ർ കോ​സ്റ്റ്യൂം ആൻഡ് ഫാ​ഷ​ൻ ഡി​സൈ​നിംഗിൽ 2026 - 27 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ ഇം​ഗ്ലീ​ഷ്, ഹി​ന്ദി വി​ഷ​യ​ങ്ങ​ൾ​ക്ക് താ​ത്കാ​ലി​ക അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം മാ​ർ​ച്ച് 18ന് ​രാ​വി​ലെ 11 മ​ണി​ക്ക് സെ​ന്‍റ​റി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ൺ : 0494 2400540.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര വി​ഭാ​ഗം മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ്, എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, എം​എ. ഫി​ലോ​സ​ഫി (2022, 2023 പ്ര​വേ​ശ​നം) ന​വം​ബ​ർ 2025 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 23 വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി. യൂ​ണി​റ്റ​റി ഡി​ഗ്രി (2020 മു​ത​ൽ 2025 വ​രെ പ്ര​വേ​ശ​നം) ന​വം​ബ​ർ 2025 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 26 വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​ബി​എ, എ​ൽ​എ​ൽ​ബി ഹോ​ണേ​ഴ്‌​സ് (2019 മു​ത​ൽ 2025 വ​രെ പ്ര​വേ​ശ​നം) ന​വം​ബ​ർ 2025, (2017, 2018 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2025 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 27 വ​രെ അ​പേ​ക്ഷി​ക്കാം.