കാലിക്കട്ട് സർവകലാശാലാ എജ്യുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർ (ഇഎംഎംആർസി) കേന്ദ്ര സർക്കാർ വികസിപ്പിച്ച സ്വയം പോർട്ടലിലെ മൂക് ഓൺലൈൻ കോഴ്സുകളുടെ എൻറോൾമെന്റ്, ക്രെഡിറ്റ് ട്രാൻസ്ഫർ എന്നിവ ചർച്ച ചെയ്യുന്നതിനും സംശയ നിവാരണത്തിനുമായി കാലിക്കട്ട് സർവകലാശാലാ അഫിലിയേറ്റഡ് കോളജുകളിലെ സ്വയം / ഐക്യുഎസി കോ - ഓർഡിനേറ്റർമാർക്ക് ശില്പശാല സംഘടിപ്പിക്കുന്നു. 24-ന് രാവിലെ 10.30-ന് സർവകലാശാലാ ഇഎംഎസ്. സെമിനാർ കോംപ്ലക്സിലാണ് പരിപാടി. വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ദ്വിദിന തൊഴിൽ മേള
അറബിക് പഠനവകുപ്പ് ഇ.വൈ. ഗ്ലോബൽ ഡെലിവറി സർവീസസും മെന ബിസിനസ് കൺസൾട്ടിംഗുമായി സഹകരിച്ച് ദ്വിദിന തൊഴിൽമേള സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 03, 04 തീയതികളിലായി നടക്കുന്ന തൊഴിൽമേളയിൽ സർവകലാശാലക്ക് പുറത്തുനിന്നുള്ള തൊഴിലന്വേഷകർക്കും പങ്കെടുക്കാം. ജൂലൈ 25 വരെ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ ലിങ്ക് - https://form.svhrt.com/6a58ec599ebb1177d6d40ebb . കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9656056297, 9847766494.
സംവരണ സീറ്റൊഴിവ്
സുൽത്താൻബത്തേരി പൂമലയിലുള്ള കാലിക്കട്ട് സർവകലാശാലാ ബിഎഡ് സെന്ററിൽ കൊമേഴ്സ്, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിലായി വിവിധ സംവരണ സീറ്റൊഴിവുണ്ട്. ഫോൺ : 9037030586.
ബിഎഡ് സംവരണ സീറ്റൊഴിവ്
തൃശൂർ വലപ്പാടുള്ള കാലിക്കട്ട് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ഇംഗ്ലീഷ് വിഭാഗത്തിൽ എസ് സി - 01, ഒബിഎച്ച്. - 01, ഡിഫൻസ് - 01, ഇഡബ്ല്യുഎസ് - 01. ഫിസിക്കൽ സയൻസ് വിഭാഗത്തിൽ എസ് സി. - 01, ധീവര - 01, ഇഡബ്ല്യുഎസ് - 01. സംസ്കൃത വിഭാഗത്തിൽ പി.എച്ച്. - 01 എന്നീ സംവരണ സീറ്റൊഴിവുണ്ട്. ക്യാപ് രജിസ്ട്രേഷനുള്ളവർ അസൽ രേഖകൾ സഹിതം 27-ന് രാവിലെ 10.00 മണിക്ക് സെന്ററിൽ ഹാജരാകണം. ഫോൺ : 9495026862, 9846520251.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ വിവിധ ഇന്റഗ്രേറ്റഡ് എംഎ. / എംഎസ് സി. (2021 മുതൽ 2024 വരെ പ്രവേശനം) ഏപ്രിൽ 2026, (2025 പ്രവേശനം) ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 31 വരെ അപേക്ഷിക്കാം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions