2025-26 അധ്യയന വർഷം വരെ എൻട്രൻസ് ടെസ്റ്റ് വഴി അഡ്മിഷൻ നടത്തിയിരുന്ന MSW (Master of Social Work) കോഴ്സിന്റെ 202627 വർഷത്തെ അഡ്മിഷൻ Centralized Allotment Process വഴി നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഈ കോഴ്സിന്റെ അക്കാഡമിക് എലിജിബിലിറ്റി, റാങ്ക് ലിസ്റ്റ് തയാറാക്കൽ എന്നിവയെക്കുറിച്ചുള്ള വിശദവിവരങ്ങൾ ജഏ പ്രോസ്പെക്ട്സ് 202627 ൽ (<https://admissions.keralauniversity.ac.in/pg2026/pdfs/PG_Prospectus_2026.pdf>) ലഭ്യമാണ്.
കേരള സർവകലാശാലയ്ക്ക് കീഴിൽ പ്രവേശനം ആഗ്രഹിക്കുന്ന യോഗ്യതയുള്ള വിദ്യാർഥികൾക്ക് ഓൺലൈൻ അഡ്മിഷൻ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം. (<https://admissions.keralauniversity.ac.in/pg2026/> ). അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജൂൺ 21. ഹെൽപ്ലൈൻ നമ്പർ: 8281883052.
പരീക്ഷാഫലം
2026 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2026 ജൂൺ 21 SLCM പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാവിജ്ഞാപനം
2026 ജൂലൈ 14ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ/ബികോം/ബിബിഎ/ബിഎസ്സി (ഐടി) എൽഎൽബി ബിരുദ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions