എംജി സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ്/സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ ഏകജാലകം വഴിയുള്ള ബിരുദ പ്രവേശനത്തിന്റെ സപ്ലിമെന്ററി അലോട്‌മെന്റിന് ഇപ്പോള്‍ അപേക്ഷിക്കാം. ഇതുവരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കാത്തവര്‍ക്കും, പ്രവേശനം ലഭിക്കാത്തവര്‍ക്കും, പ്രവേശനം ലഭിച്ചതിനുശേഷം റിജക്ട് ആയിപ്പൊയവര്‍ക്കും, നിശ്ചിത സമയത്ത് പ്രവേശനമെടുക്കാന്‍ സാധിക്കാഞ്ഞവര്‍ക്കും അപേക്ഷിക്കുന്നതിനുള്ള സൗകര്യം 24 വരെ ലഭ്യമായിരിക്കുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റുമൂലം അലോട്മെന്റിനു പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേകമായി ഫീസ് ഒടുക്കാതെ തന്നെ നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പരും പാസ് വേഡും ഉപയോഗിച്ച് പുതിയ ഓപ്ഷനുകള്‍ നല്‍കാം.
മുന്‍ അലോട്മെന്റുകളില്‍ ഓപ്ഷനുകള്‍ നല്‍കിയിട്ടുള്ളവര്‍ സപ്ലിമെന്ററി അലോട്മെന്റില്‍ പങ്കെടുക്കാനായി പുതുതായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യണം.
മാനേജ്‌മെന്റ് ക്വാട്ടക്ക് അപേക്ഷിക്കാനായുള്ള പ്രത്യേക ലിങ്കിലൂടെ മാത്രം ക്യാപ് ഐഡി ഉണ്ടാക്കിയിട്ടുള്ളവര്‍ അതേ ലിങ്കിലൂടെ തന്നെ ലോഗിന്‍ ചെയ്യണം. ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലേക്കും പ്രവേശനം നടക്കുന്നുണ്ട്. നിലവില്‍ പ്രവേശനമെടുത്തവര്‍ക്ക് സപ്ലിമെന്ററി അലോട്‌മെന്റില്‍ പങ്കെടുക്കാനാവില്ല. cap.mgu.ac.in/ugpcap2026/





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions