അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ എല്‍എല്‍ബി, ബിബിഎ എല്‍എല്‍ബി, ബികോം എല്‍എല്‍ബി (2025 അഡ്മിഷന്‍ റെഗുലര്‍ 2018 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) രണ്ടാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബിഎ എല്‍എല്‍ബി, ബിബിഎ എല്‍എല്‍ബി, ബികോം എല്‍എല്‍ബി (2017 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ്, 2016 അഡ്മിഷന്‍ രണ്ടാം മേഴ്സി ചാന്‍സ്, 2015 അഡ്മിഷന്‍ അവസാന മേഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് ജൂണ്‍ നാലു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ ആറു വരെയും സൂപ്പര്‍ ഫൈനോടെ ഒന്‍പതു വരെയും അപേക്ഷ സ്വീകരിക്കും.

പത്താം സെമസ്റ്റര്‍ ബി ആര്‍ക് (2021അഡ്മിഷന്‍റെഗുലര്‍2019 മുതല്‍ 2020വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് ജൂണ്‍ മൂന്നു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ നാലു വരെയും സൂപ്പര്‍ ഫൈനോടെ അഞ്ചു വരെയും അപേക്ഷ സ്വീകരിക്കും.

വൈവ വോസി

ആറാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് (2023 അഡ്മിഷന്‍റെഗുലര്‍, 2020 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) ഏപ്രില്‍ 2026 ന്റെ പ്രൊജക്റ്റ്, വൈവ വോസി പരീക്ഷകള്‍ജൂണ്‍ ഒന്ന് മുതല്‍ പാലാ സെന്റ് ജോസഫ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജിയില്‍ നടക്കും. വിശദമായ ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

ഏഴാം സെമസ്റ്റര്‍ ബാച്ലര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് (2022 അഡ്മിഷന്‍ റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് 2017, 2016 അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) ഡിസംബര്‍ 2025 പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂണ്‍12 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കാം്.