മൂന്നാം സെമസ്റ്റര്‍ ബിആര്‍ക് (2015 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) പരീക്ഷകള്‍ 17 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 18 വരെയും സൂപ്പര്‍ ഫൈനോടെ 19 വരെയും അപേക്ഷ സ്വീകരിക്കും.
സ്‌പോട്ട് അഡ്മിഷന്‍
എംജി സര്‍വകലാശാലാ ക്യാമ്പസിലെ സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് സയന്‍സസില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ബാച്ചലര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ്, ബാച്ച്‌ലര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ എന്നീ കോഴ്‌സുകളിലാണ് ഒഴിവുകള്‍. യോഗ്യരായ വിദ്യാര്‍ഥികള്‍ ആവശ്യമായ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഫീസ് അടച്ച രസീത്, സ്‌പോര്‍ട്‌സ് കിറ്റ് എന്നിവ സഹിതം നാലിന് രാവിലെ 8.30നു SPESS പഠന വകുപ്പില്‍ നേരിട്ട് ഹാജരാകണം. 0481-2733377 വിശദവിവരങ്ങള്‍ക്ക് spess.mgu.ac.in/admission/
പ്രാക്ടിക്കല്‍
രണ്ടാം സെമസ്റ്റര്‍ ബിഎ മ്യൂസിക് വോക്കല്‍ (സിബിസിഎസ്) (2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാനസ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്) മാര്‍ച്ച് 2026 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മൂന്നു മുതല്‍ തൃപ്പുണിത്തുറ ആര്‍ എല്‍ വി കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.
പരീക്ഷാഫലം
ഒന്നു മുതല്‍ എട്ടു വരെയുള്ള സെമസ്റ്ററുകള്‍ ബിടെക് (2010 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) ജൂലൈ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
മുന്നാം സെമസ്റ്റര്‍ എംഎസ്‌സി സുവോളജി (2018 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ മൂന്നാം മേഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്) ഫെബ്രുവരി 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
എംജി സര്‍വകലാശാല ഓണ്‍ലൈന്‍ പ്രോഗ്രാമുകളിലേക്ക് 15 വരെ അപേക്ഷിക്കാം
എംജി സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ എജ്യുക്കേഷന്‍ നടത്തുന്ന ബിരുദ, ബിരുദാനന്തര ഓണ്‍ലൈന്‍ പ്രോഗ്രാമുകളുടെ ജൂലൈ സെഷനിലെ പ്രവേശനത്തിന് 15 വരെ അപേക്ഷിക്കാം. യുജിസി അംഗീകാരമുള്ള ഈ കോഴ്‌സുകളില്‍ ക്ലാസുകളും പരീക്ഷകളും പൂര്‍ണ്ണമായും ഓണ്‍ലൈനായിരിക്കും. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഫീസ് ഇളവുകളും ലഭ്യമാണ്. എംജി സര്‍വകലാശാല കാമ്പസിലെ (CDOE) സെന്ററില്‍ നേരിട്ടെത്തിയോ ഓണ്‍ലൈന്‍ വഴിയോ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാം. വിശദ വിവരങ്ങള്‍ക്ക് www.cdoe.mgu.a-c.in 0481 2731010, 8547852326.
യൂണിവേഴ്‌സിറ്റി കൗണ്‍സിലര്‍മാരുടെ വിവരങ്ങള്‍ മൂന്നിനകം സമര്‍പ്പിക്കണം
കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എംജി സര്‍വകലാശാല യൂണിയന്‍ കൗണ്‍സിലര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടവരുടെ വിവരങ്ങള്‍ ഇതുവരെ സമര്‍പ്പിക്കാത്ത കോളജുകള്‍ മൂന്നിനു വൈകുന്നേരം നാലിനു മുന്‍പായി വിവരങ്ങള്‍ ലഭ്യമാക്കേണ്ടതാണ്. മാതൃകാ ഒപ്പ് അടങ്ങിയ വിശദാംശങ്ങള്‍, പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ രണ്ട് ഫോട്ടോകള്‍, കോളേജ് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ അടങ്ങിയ നിര്‍ദ്ദിഷ്ട പ്രോഫോര്‍മ (Appendix 3) ആണ് സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions