അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍ ത്രിവത്സര യൂണിറ്ററി എല്‍എല്‍ബി (2024 അഡ്മിഷന്‍ റഗുലര്‍, 2020-2023 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് എട്ട് വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി 10 വരെയും സൂപ്പര്‍ ഫൈനോടുകൂടി 14 വരെയും അപേക്ഷ സ്വീകരിക്കും.

വൈവ വോസി

ഒന്നാം വര്‍ഷ എംഎസ്‌സി മെഡിക്കല്‍ മൈക്രോബയോളജി (2025 അഡ്മിഷന്‍ റഗുലര്‍, 2022-2024 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്, 2020 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്, 2019 അഡ്മിഷന്‍ മൂന്നാം മേഴ്‌സി ചാന്‍സ്) ജൂലൈ 2026 വൈവ വോസി/പ്രാക്ടിക്കല്‍ പരീക്ഷകള്‍ എട്ട് മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

 പരീക്ഷാഫലം

ഒന്നാം വര്‍ഷ ബാച്ചിലര്‍ ഓഫ് ഫാര്‍മസി (2016ന് മുന്‍പുള്ള അഡ്മിഷനുകള്‍ക്കായുള്ള ലാസ്റ്റ് ആന്‍ഡ് ഫൈനല്‍ സ്‌പെഷ്യല്‍ മേഴ്സി ചാന്‍സ്) ഏപ്രില്‍ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 19 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കാം.

 നാലാം സെമസ്റ്റര്‍ ത്രിവത്സര എല്‍എല്‍ബി (2017 അഡ്മിഷന്‍ സെക്കന്‍ഡ് മേഴ്സി ചാന്‍സ്, 2016 അഡ്മിഷന്‍ ഫൈനല്‍ മേഴ്‌സി ചാന്‍സ്) സെപ്റ്റംബര്‍ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ 22 വരെ അപേക്ഷിക്കാം.

 ഇന്റര്‍വ്യൂ മാറ്റിവച്ചു

എംജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് സയന്‍സസ് പഠനവകുപ്പിലെ ഗ്രൗണ്ട്‌സ്മാന്‍ കം മാര്‍ക്കര്‍ തസ്തികയിലേക്ക് എട്ടിന് നടത്താനിരുന്ന വാക്-ഇന്‍ ഇന്റര്‍വ്യൂ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.