മൂന്നാം സെമസ്റ്റര്‍ ബിവോക് (2024 അഡ്മിഷന്‍ ഇമ്പ്രൂവ്‌മെന്റ്, 2020-2024 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മേഴ്സി ചാന്‍സ്) നവംബര്‍ 2026 പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ 26 വരെയും, കോളജുകളില്‍ നിന്ന് 27 വരെയും ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 28, 29 വരെയും സൂപ്പര്‍ ഫൈനോടെ 30, നവംബര്‍ രണ്ടു വരെയും അപേക്ഷ സ്വീകരിക്കും.

മൂന്നാം സെമസ്റ്റര്‍ എംഎ, എംഎസ്‌സി, എംകോം, എംഎസ്ഡബ്ല്യൂ, എംഎജെഎംസി, എംടിടിഎം, എംഎച്ച്എം, എംഎഫ്എ (2025 അഡ്മിഷന്‍ റെഗുലര്‍, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ്) മൂന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (2025 അഡ്മിഷന്‍ റെഗുലര്‍, 2020-2024 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) നവംബര്‍ 2026 പരീക്ഷകള്‍ക്ക് 29 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 31വരെയും, സൂപ്പര്‍ ഫൈനോടെ നവംബര്‍ മൂന്നു വരെയും അപേക്ഷ സ്വീകരിക്കും.

മൂന്നാം സെമസ്റ്റര്‍ എംഎ (എച്ച്ആര്‍എം) (2025 അഡ്മിഷന്‍ റെഗുലര്‍, 2022-2024 അഡ്മിഷനുകള്‍ സപ്ലിമെന്ററി 2021 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ്), എംഎച്ച്ആര്‍എം (2020 അഡ്മിഷന്‍ രണ്ടാം മേഴ്സി ചാന്‍സ്, 2019 അഡ്മിഷന്‍ അവസാന മേഴ്സി ചാന്‍സ്) പരീക്ഷകള്‍ നവംബര്‍ നാലു മുതല്‍ ആരംഭിക്കും. 23 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 24 വരെയും, സൂപ്പര്‍ ഫൈനോടെ 26 വരെയും അപേക്ഷ സ്വീകരിക്കും.

പരീക്ഷാതീയതി

അഫിലിയേറ്റഡ് കോളജുകളിലെ വിവിധ പഞ്ചവത്സര എല്‍എല്‍ബി പ്രോഗ്രാമുകളുടെ നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ നവംബര്‍ മൂന്നു മുതല്‍ ആരംഭിക്കും. വിശദമായ ടൈം ടേബിള്‍ വെബ് സൈറ്റില്‍.

അഞ്ചാം സെമസ്റ്റര്‍ ബിവോക് പുതിയ സ്‌കീം (2024 അഡ്മിഷന്‍ റെഗുലര്‍, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ്, 2018 അഡ്മിഷന്‍ രണ്ടാം മേഴ്സി ചാന്‍സ്,) ഒക്ടോബര്‍ 2026 പരീക്ഷകള്‍ നവംബര്‍ നാലു മുതല്‍ ആരംഭിക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎ ഇംഗ്ലീഷ്, എംഎസ്‌സി ഫിസിക്‌സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് - ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, കംപ്യൂട്ടര്‍ സയന്‍സ് - ഡാറ്റ സയന്‍സ് (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡമിഷന്‍ ഇമ്പ്രൂവ്‌മെന്റ്, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി) ഒക്ടോബര്‍ 2026 പരീക്ഷകള്‍ നവംബര്‍ അഞ്ചു മുതല്‍ ആരംഭിക്കും. ടൈം ടേബിള്‍ വെബ് സൈറ്റില്‍.

അഫിലിയേറ്റഡ് കോളജുകളിലെ 2015 അഡ്മിഷനു മുന്‍പുള്ള ഒന്നുമുതല്‍ നാലു വരെ സെമസ്റ്റര്‍ എംബിഎ അവസാന പ്രത്യേക മേഴ്സി ചാന്‍സ് പരീക്ഷകള്‍ നവംബര്‍ നാലു മുതല്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റര്‍ പിജിസിഎസ്എസ് എംഎഫ്എ അപ്ലൈഡ് ആര്‍ട്ട്, പെയിന്റിംഗ്, സ്‌ക്കള്‍പ്ചര്‍ (2025 അഡ്മിഷന്‍ റെഗുലര്‍, 2024 അഡ്മിഷന്‍ ഇമ്പ്രൂവ്‌മെന്റ്, 2020 മുതല്‍ 2024 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ്) മേയ് 2026 പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 27 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.