ഒന്നാം സെമസ്റ്റര്‍ എംഎ (എച്ച്ആര്‍എം) (2026 അഡ്മിഷന്‍ റെഗുലര്‍, 2025 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2022-2025 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2021 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) എംഎച്ച്ആര്‍എം (2019-2020 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) നവംബര്‍ 2026 പരീക്ഷകള്‍ 30 മുതല്‍ നടക്കും. 16 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 17 വരെയും സൂപ്പര്‍ ഫൈനോടെ 18 വരെയും അപേക്ഷ സ്വീകരിക്കും.

പ്രാക്ടിക്കല്‍

അഞ്ചാം സെമസ്റ്റര്‍ ബിവോക് സോഫ്റ്റ്വെയര്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍ (2024 അഡ്മിഷന്‍ റെഗുലര്‍, 2020-2023 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018, 2019 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) ഒക്ടോബര്‍ 2026 ന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 16 മുതല്‍ മാറംപള്ളി എംഇഎസ് കോളജില്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

നാലാം സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് (2018-2023 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2016, 2017 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) ജൂണ്‍ 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.