ഒന്നാം സെമസ്റ്റര്‍ ഐഎംസിഎ (2026 അഡ്മിഷന് റെഗുലര്‍, 2020-2025 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2017-2019 അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) ഒന്നാം സെമസ്റ്റര്‍ ഡിഡിഎംസിഎ (2016 അഡ്മിഷന് അവസാന മേഴ്സി ചാന്‍സ്) നവംബര്‍ 2026 പരീക്ഷകള്‍ക്ക് 20 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 23 വരെയും സൂപ്പര്‍ ഫൈനോടെ 24 വരെയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിബിഎ എല്‍എല്‍ബി, ബികോം എല്‍എല്‍ബി (ഓണേഴ്സ്) (2025 അഡ്മിഷന് റെഗുലര്‍, 2018-2024 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബിബിഎ എല്‍എല്‍ബി, ബികോം എല്‍എല്‍ബി (ഓണേഴ്സ്) 2015-2017 അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) മേയ് 2026 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ എല്‍എല്‍ബി (ഓണേഴ്സ്) (2025 അഡ്മിഷന് റെഗുലര്‍, 2018-2024 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബിഎ എല്‍എല്‍ബി (ഓണേഴ്സ്) 2016-2017 അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) മേയ് 2026 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
വൈവ വോസി
എംബിഎ ഓഫ് ക്യാമ്പസ് അവസാന സപെഷല്‍ മേഴ്സി ചാന്‍സ് സെപ്റ്റംബര്‍ 2025 ന്റെ പ്രൊജക്റ്റ് ഇവാലുവേഷന്‍, വൈവ വോസി പരീക്ഷകള്‍ 20ന് മാറമ്പള്ളി, എംഇഎസ്- അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്നോളജിയില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
അഞ്ചാം സെമസ്റ്റര്‍ ബിവോക് ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ടൂറിസം അഡ്മിനിസ്ട്രേഷന് ആന്‍ഡ് ഹോസ്പിറ്റാലിറ്റി (പുതിയ സ്കീം-2024 അഡ്മിഷന് റെഗുലര്‍, 2020-2023 അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2018, 2019 അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) ഒക്ടോബര്‍ 2026 പരീക്ഷയുടെ വൈവ വോസി പരീക്ഷകള്‍ ഏഴു മുതല്‍ 11 വരെയുള്ള തീയതികളിലായി നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
പരീക്ഷാ തീയതി
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ എല്‍എല്‍എം (ബ്രാഞ്ച് 1-കൊമേഴ്സ്യല്‍ ലോ, ബ്രാഞ്ച് 2-ക്രിമിനല്‍ ലോ, ബ്രാഞ്ച് 3 മാരിടൈം ലോ) (2025 അഡ്മിഷന് റെഗുലര്‍, 2022-2024 അഡ്മിഷനുകള്‍ സപ്ിമെന്ററി, 2021 അഡ്മിഷന് മേഴ്സി ചാന്‍സ്) പരീക്ഷകള്‍ 23 മുതല്‍ നടക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions