അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍ എംആര്‍ക്ക് (2024 അഡ്മിഷന്‍ റെഗുലര്‍) പരീക്ഷകള്‍ക്ക് ഡിസംബര്‍ ഒന്നു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ രണ്ടു വരെയും സൂപ്പര്‍ ഫൈനോടെ മൂ്ന്നു വരെയും അപേക്ഷ സ്വീകരിക്കും.

ഒന്നാം സെമസ്റ്റര്‍ ബിപിഇഎസ് (നാലു വര്‍ഷ ഇന്റഗ്രേറ്റ്ഡ് പ്രോഗ്രാം-2019-2023 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2016-2018 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) നവംബര്‍ 2026 പരീക്ഷകള്‍ ഡിസംബര്‍ എട്ടു മുതല്‍ നടക്കും. 23 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടെ 24 വരെയും സൂപ്പര്‍ ഫൈനോടെ 25 വരെയും അപേക്ഷ സ്വീകരിക്കും.

പരീക്ഷാ തീയതി

മൂന്നാം സെമസ്റ്റര്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ എംഎ, എംഎസ്‌സി, എംകോം (പിജിസിഎസ്എസ്) (2020-2024 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്) നവംബര്‍ 2026 പരീക്ഷകള്‍ 25 മുതല്‍ നടക്കും.

17 മുതല്‍ നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ എംഎ, എംഎസ്‌സി, എംകോം, എംഎസ്ഡബ്ലു, എംഎജെഎംസി, എംടിടിഎം, എംഎച്ച്എം, എംഎഫ്എ (പിജിസിഎസ്എസ്) (2025 അഡ്മിഷന്‍ റെഗുലര്‍, 2020-2024 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) മൂന്നാം സെമസ്റ്റര്‍ എംഎല്‍ഐഎസ്്‌സി (2025 അഡ്മിഷന്‍ റെഗുലര്‍, 2020-2024 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) നവംബര്‍ 2026 പരീക്ഷകള്‍ 25 മുതല്‍ നടക്കും.

അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ്എസ് (2014-2016 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്, 2013 അഡ്മിഷന്‍ അവസാന സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്) അഞ്ചാം സെമസ്റ്റര്‍ സിബിസിഎസ്എസ് ബിഎസ്.സി സൈബര്‍ ഫോറന്‍സിക്ക് (2018 അഡ്മിഷന്‍ റീഅപ്പിയറന്‍സ്, 2014-2017 അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ ഡിസംബര്‍ ഏഴു മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എംഎ സോഷ്യോളജി പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2024 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020-2024 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2019 അഡ്മിഷന്‍ മേഴ്‌സി ചാന്‍സ്) മേയ് 2026 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.