ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതി, പൊരുത്തപ്പെടാന്‍ സമയം വേണമെന്ന് സ്റ്റീഫന്‍ ദേവസി
പ്രിയ വയലിനിസ്റ്റ് ബാലഭാസ്‌കറിന്‌റെ വിയോഗം പോലെ വേദനിപ്പിക്കുന്ന ഒന്നായിരുന്നു ലക്ഷ്മിക്കുണ്ടായ തീരാനഷ്ടം. പ്രിയ ഭര്‍ത്താവും കാത്തിരുന്നു കിട്ടിയ കണ്‍മണിയും മരിച്ചുവെന്ന വാര്‍ത്ത ലക്ഷ്മി എങ്ങനെ താങ്ങുമെന്നതാണ് ഇന്നും ബാലുവിന്‌റെ വീട്ടുകാരുടെയും ആരാധകരുടെയും ആശങ്ക. ആശുപത്രിയില്‍ നിന്നു ലക്ഷ്മിയുടെ ആരോഗ്യം മെച്ചപ്പെടുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോളെത്തുന്നത്.