പ്രളയത്തിനു മുന്നിലും അടിപതറാതെ ബ്രിട്ടീഷ് മെയ്ഡ് പാലങ്ങള്‍! നാം പണിത പാലങ്ങളോ?
ഇടുക്കി അണക്കെട്ടിന്‌റെ അഞ്ചു ഷട്ടറുകള്‍ തുറന്നപ്പോള്‍ ഉണ്ടായ അതിശക്തമായ ഒഴുക്കിനെ ചെറുത്തു നിന്ന ചെറുതോണി പാലവും, വണ്ടിപ്പെരിയാര്‍ പാലം, നേര്യമംഗലം പാലം എന്നിവയും വന്‍ പ്രളയത്തിനു മുന്നിലും അടിപതറാതെ നിന്നു.
ഇവയൊക്കെ ദശാബ്ദങ്ങള്‍ക്കു മുന്‍പ് ബ്രിട്ടീഷുകാര്‍ നിര്‍മിച്ചവയാണ്. അതേ സമയം അടുത്തിടെ നാം പണിത പുതിയ പാലങ്ങളോ? അവയെല്ലാം തന്നെ നിലംപതിച്ചപ്പോള്‍ കനത്ത വെള്ളപ്പൊക്കത്തെ അതിജീവിച്ചത് വിരലിലെണ്ണാവുന്നവ മാത്രം.