ഒടിയന്‍ പ്രതീക്ഷ തെറ്റിച്ചോ? ആദ്യ ഷോ കണ്ട പ്രേക്ഷകര്‍ പ്രതികരിക്കുന്നു
എല്ലാ പ്രേക്ഷകരെയും ഒരു പോലെ പിടിച്ചിരുത്തുന്ന ചിത്രം എന്നു പറയാനാവില്ല. പ്രത്യേകിച്ച് ഒടിയന്‍ ഒരു മാസ് ചിത്രമാണെന്നു കരുതി ടിക്കറ്റെടുക്കുന്നവര്‍ക്ക്. ഇതൊരു മാസ് ചിത്രമല്ലെന്നു മോഹന്‍ലാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.



റിലീസിനു മുന്‍പുതന്നെ 100 കോടി നേടി ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാള ചിത്രമെന്ന ഖ്യാതിയും ഒടിയന്‍ നേടി. പിന്നീട് ചിത്രത്തിനായി തടി കുറച്ചു മോഹന്‍ലാല്‍ കൂടുതല്‍ യുവാവായതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു.


മോഹന്‍ലാല്‍ എന്ന നടന്‌റെ പ്രകടനം ഏറെ തൃപ്തിപ്പെടുത്തുന്ന ഒന്നാണ്. സംഘട്ടന രംഗങ്ങളാണ് ചിത്രത്തിലെ ഏറ്റവും ആകര്‍ഷിച്ചതെന്ന് ചിലര്‍. 200 കോടി കടക്കുമെന്ന് ആരാധകര്‍. ഇതാ ഏതാനും ചില പ്രേക്ഷകരുടെ പ്രതികരണങ്ങള്‍.