ബാർബിയുടെ വലിയ ചു​ണ്ടു​ക​ൾ​ സ്വന്തമാക്കാൻ മോ​ഹം; 22കാ​രി ന​ട​ത്തിയത് 17 ആസിഡ് ഇൻജക്‌ഷനുകൾ
ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ചു​ണ്ടു​ക​ൾ​ സ്വന്തമാക്കാൻ വേ​ണ്ടി 17 ത​വ​ണ ആ​സി​ഡ് ഇ​ൻ​ജക്‌ഷ​നു​ക​ൾ എ​ടു​ത്തി​രി​ക്കു​ക​യാ​ണ് ബ​ൾ​ഗേ​റി​യ​ൻ യു​വ​തി​യാ​യ ആ​ൻ​ഡ്രി​യ ഇ​നോ​വ.​ത​ന്‍റെ ഇ​ഷ്ട ക​ഥാ​പാ​ത്ര​മാ​യ ബാ​ർ​ബി ഡോ​ളി​നെ പോ​ലെ ആ​വു​ക എ​ന്ന ല​ക്ഷ്യ​ത്തോടെ​യാ​ണ് ഈ 22 ​വ​യ​സു​കാ​രി ചു​ണ്ടു​ക​ളു​ടെ വ​ലു​പ്പം കൂ​ട്ടു​ന്ന​ത്.​

അ​തി​നു​വേ​ണ്ടി എ​ത്ര വേ​ദ​ന സ​ഹി​ക്കാ​നും ഇ​വൾ ത​യാ​റാ​ണ്.​ചു​ണ്ടു​ക​ളു​ടെ വ​ലുപ്പം കൂ​ടു​തോ​റും ത​ന്‍റെ സ​ന്തോ​ഷ​വും കൂ​ടു​ന്നു എ​ന്നാ​ണ് യു​വ​തി​യെു​ട അ​ഭി​പ്രാ​യം. ഹൈ​ലു​റോ​ണി​ക് ആ​സി​ഡാ​ണ് ആ​ൻ​ഡ്രി​യ ചു​ണ്ടു​ക​ളി​ൽ കു​ത്തി​വ​യ്ക്കു​ന്ന​ത്.

17 കുത്തിവയ്പ്പുകൾക്കു ശേഷവും ഇ​നിയും കൂ​ടു​ത​ൽ ഇ​ൻ​ജക്‌ഷനു​ക​ളെ​ടു​ക്കാ​ൻ ത​ന്നെ​യാ​ണ് യു​വ​തി​യു​ടെ തീരു​മാ​നം.​ഓ​രോ ത​വ​ണ​യും ഇതിനായി 250 ഡോ​ള​റാ​ണ് യു​വ​തി ചെല​വാ​ക്കി​യ​ത്.

2018ൽ ​ആ​യി​രു​ന്നു ആ​ൻ​ഡ്രി​യ ആ​ദ്യ​മാ​യി കുത്തി വയ്പ് ന​ട​ത്തി​യ​ത്.​ ഇ​പ്പോ​ൾ ത​നി​ക്ക് ത​ന്‍റെ ചു​ണ്ടു​ക​ൾ മു​ൻ​പ​ത്തേ​ക്കാ​ൾ ഏ​റെ ഇ​ഷ്ട​മാ​ണ് എ​ന്നാ​ണ് ആ​ൻ​ഡ്രി​യ പ​റ​യു​ന്ന​ത്.​ വ​ലി​യ ചു​ണ്ടു​ക​ളി​ൽ താ​ൻ കൂ​ടു​ത​ൽ സു​ന്ദ​രി​യാ​യി തോ​ന്നു​ന്നു​വെ​ന്നും യു​വ​തി പ​റ​യു​ന്നു.​

ഇ​തു​വ​രെ എ​ത്ര പ​ണം ചെല​വാ​യി എ​ന്ന് അ​റി​യി​ല്ല എ​ന്നും ചെല​വാ​കു​ന്ന പ​ണ​ത്തെ കു​റി​ച്ച് ചി​ന്തി​ക്കു​ന്നി​ല്ല എ​ന്നും യു​വ​തി പ​റ​യുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.