ക്രിസ്മസ് ബോണസായി ലഭിച്ചത് ഒരു ചുവന്ന കവർ; തുറന്നുനോക്കിയ ജീവനക്കാരുടെ കണ്ണുതള്ളി
കൃ​ത്യ​സ​മ​യ​ത്ത് ടാ​ർ​ജ​റ്റ് തി​ക​ച്ച ജീ​വ​ന​ക്കാ​ർ​ക്ക് ക​മ്പ​നി​യു​ടെ വ​ക കി​ടി​ല​ൻ ക്രി​സ്മ​സ് സ​മ്മാ​നം. മേ​രി​ലാ​ൻ​ഡി​ലെ പ്ര​ശ​സ്ത റി​യ​ൽ​എ​സ്റ്റേ​റ്റ് ക​മ്പ​നി​യാ​യ സെ​ന്‍റ് ജോ​ണ്‍ പ്രോ​പ്പ​ർ​ട്ടീ​സാ​ണ് സ​മ്മാ​നം ന​ൽ​കി ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​രെ അ​മ്പ​ര​പ്പി​ച്ച​ത്. സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ഒ​രു കോ​ടി ഡോ​ള​റാ​ണ് ക​മ്പ​നി ബോ​ണ​സ് ആ​യി ന​ൽ​കി​യ​ത്.

200 ജീ​വ​ന​ക്കാ​ർ​ക്ക് 38,000 പൗ​ണ്ട്(​ഏ​ക​ദേ​ശം 35ല​ക്ഷം രൂ​പ) ല​ഭി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം ക​മ്പ​നി​യു​ടെ ക്രി​സ്മ​സ് ഡി​ന്ന​റി​ന് ഒ​ത്തു ചേ​ർ​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് ക​മ്പ​നി​യു​ടെ സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ എ​ഡ്വേ​ർ​ഡ് സെ​ന്‍റ് ജോ​ണ്‍ എ​ന്ന 81കാ​ര​ൻ ചു​വ​ന്ന ക​വ​ർ ന​ൽ​കി​യി​രു​ന്നു. ബോ​ണ​സ് ന​ൽ​കു​ന്ന വി​വ​രം പ്ര​ഖ്യാ​പി​ച്ച​തോ​ടെ എ​ല്ലാ​വ​രും കൈ​യി​ലി​രു​ന്ന ക​വ​ർ തു​റ​ന്നു​നോ​ക്കി. തു​ട​ർ​ന്ന് എ​ല്ലാ​വ​രും അ​മ്പ​ന്ന് പോ​കു​ക​യാ​യി​രു​ന്നു.

"ഞാ​ൻ ജീ​വ​ന​ക്കാ​രോ​ട് ഒ​രു​പാ​ട് ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു. അ​വ​രു​ടെ ക​ഠി​നാ​ധ്വാ​ന​വും സ​മ​ർ​പ്പ​ണ​വു​മാ​ണ് ക​മ്പ​നി​യെ വി​ജ​യ​ത്തി​ൽ എ​ത്തി​ച്ച​ത്. അ​ത് പ്ര​ക​ടി​പ്പി​ക്കു​വാ​ൻ ഇ​തി​ലും വ​ലി​യ മാ​ർ​ഗം ഉ​ണ്ടെ​ന്ന് തോ​ന്നു​ന്നി​ല്ല. ഈ ​ടീം ഇ​ല്ലെ​ങ്കി​ൽ ക​മ്പ​നി ഒ​ന്നു​മാ​കി​ല്ല'. അ​ദ്ദേ​ഹം ജീ​വ​ന​ക്കാ​രോ​ട് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.