പ​ക്ഷി​യെ​ന്നു​ക​രു​തി ഡ്രോ​ൺ ചാ​ടി​ക്ക​ടി​ച്ച് മു​ത​ല; പി​ന്നെ സം​ഭ​വി​ച്ച​ത്...
Saturday, September 4, 2021 6:22 PM IST
വെ​ള്ള​ത്തി​ലാ​ണു ജീ​വി​ക്കു​ന്ന​തെ​ങ്കി​ലും മു​ത​ല​യെ ക​ര​യി​ലു​ള്ള ജീ​വി​ക​ള്‍​ക്കു പോ​ലും പേ​ടി​യാ​ണ​ല്ലോ. വെ​ള്ളം കു​ടി​ക്കാ​നാ​യി തീ​ര​ത്തെ​ത്തു​ന്ന ജീ​വി​ക​ളെ ഞൊ​ടി​യി​ട​യി​ല്‍ അ​ക​ത്താ​ക്കു​ന്ന​തും ചി​ല ജീ​വി​ക​ള്‍ അ​തി​ൽ​നി​ന്ന് അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ന്ന​തു​മൊ​ക്കെ​യാ​യു​ള്ള വീ​ഡി​യോ​ക​ള്‍ പ​ല​പ്പോ​ഴും വൈ​റ​ലാ​കാ​റു​ണ്ട്. ഗൂ​ഗി​ള്‍ സി​ഇ​ഒ സു​ന്ദ​ര്‍ പി​ച്ചൈ ട്വി​റ്റ​റി​ല്‍ ഒ​രു മു​ത​ല​യു​ടെ വീ​ഡി​യോ പോ​സ്റ്റ് ചെ​യ​തി​ട്ടു​ണ്ട്. സം​ഭ​വം എ​ന്താ​യാ​ലും വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

ക​ലി​ഫോ​ര്‍​ണി​യ​യി​ലെ ഒ​രു ഡ്രോ​ണ്‍ ക​മ്പ​നി ചീ​ങ്ക​ണ്ണി​യു​ടെ ക്ലോ​സ​പ് ഷോ​ട്ട് എ​ടു​ക്കാ​ന്‍ അ​ല്‍​പ്പം താ​ഴ്ന്നു പ​റ​ന്നു. പ​ക്ഷേ, ഇ​തൊ​ക്കെ ക​ണ്ടു കൊ​ണ്ടി​രു​ന്ന മു​ത​ല ക​രു​തി ത​നി​ക്ക് തി​ന്നാ​നു​ള്ള എ​ന്തോ ആ​ണ് പ​റ​ന്നു വ​രു​ന്ന​തെ​ന്ന്. ഡ്രോ​ണ്‍ അ​ടു​ത്തെ​ത്തി​യ​തും മു​ത​ല ഒ​റ്റ​ച്ചാ​ട്ട​ത്തി​ന് ഡ്രോ​ണി​നെ അ​ക​ത്താ​ക്കി. ക​ടി​ച്ചു പൊ​ട്ടി​ച്ചു. പി​ന്നെ ആ​കെ പു​ക​യും ബ​ഹ​ള​വും. ഇ​പ്പോ എ​ന്താ സം​ഭ​വി​ച്ചെ എ​ന്ന അ​വ​സ്ഥ​യി​ലാ​യി മു​ത​ല.

ഫ്‌​ളോ​റി​ഡ​യി​ലെ എ​വ​ര്‍​ഗ്ലേ​ഡ്‌​സി​ല്‍ നി​ന്നു​മാ​ണ് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഡ്രോ​ണ്‍ ക​മ്പ​നി മാ​നേ​ജ​രാ​യ ക്രി​സ് ആ​ന്‍​ഡേ​ഴ്‌​സ​ണി​ ന്‍റെ ട്വീ​റ്റ് സു​ന്ദ​ര്‍ പി​ച്ചൈ റീ ​ട്വീ​റ്റ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. മു​ത​ല ഇ​ങ്ങ​നെ ചെ​യ്യു​മെ​ന്നു പ്ര​തീ​ക്ഷി​ച്ചി​ല്ലെ​ന്നാ​ണു ഡ്രോ​ണ്‍ നി​യ​ന്ത്രി​ച്ചി​രു​ന്ന​യാ​ള്‍ പ​റ​ഞ്ഞ​ത്. എ​ന്താ​യാ​ലും അ​ല്‍​പ്പം ക​ട​ന്ന കൈയ്യാ​യി​പ്പോ​യി എ​ന്നാ​ണ് വീ​ഡി​യോ ക​ണ്ട പ​ല​രും പ​റ​യു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.