ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ച് അ​മ്മ​യും കൈ​ക്കു​ഞ്ഞും തെ​റി​ച്ചു വീ​ണു; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Thursday, October 25, 2018 3:47 PM IST
വാ​യു നി​റ​ച്ചു​കൊ​ണ്ടി​രി​ക്കെ പൊ​ട്ടി​ത്തെ​റി​ച്ച ട​യ​ർ ഇ​ടി​ച്ച് അ​മ്മ​യും കൈ​ക്കു​ഞ്ഞും തെ​റി​ച്ചു വീ​ഴു​ന്ന​തി​ന്‍റെ ഭീ​ക​ര​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചൈ​ന​യി​ലെ ഡാ​ൻ​ജി​യാം​ഗ്കോ​വി​ലെ ഒ​രു വ​ർ​ക് ഷോ​പ്പി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ഇ​വി​ടെ​യു​ള്ള തൊ​ഴി​ലാ​ളി​ക​ളി​ൽ ചി​ല​ർ ഒ​രു വ​ലി​യ ട​യ​റി​ൽ വാ​യു നി​റ​യ്ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ ആ​ദ്യം. ഈ ​ട​യ​ർ ചാ​രി​വ​ച്ച് തൊ​ഴി​ലാ​ളി​ക​ൾ സ്ഥ​ല​ത്തു നി​ന്ന് മാ​റു​മ്പോ​ൾ ഒ​രു യു​വ​തി കൈ​ക്കു​ഞ്ഞു​മാ​യി സ്ഥ​ല​ത്തേ​ക്കു വ​ന്നു. ഇ​വ​ർ ട​യ​റി​ന​ടു​ക്ക​ൽ നി​ൽ​ക്കു​മ്പോ​ൾ വ​ലി​യ ശ​ബ്ദ​ത്തോ​ടെ ട​യ​ർ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.

ട​യ​ർ ശ​രീ​ര​ത്തി​ൽ ഇ​ടി​ക്കു​മ്പോ​ൾ ഇ​വ​രും കു​ഞ്ഞും തെ​റി​ച്ചു വീ​ണു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ഇ​വ​രെ​യും കു​ട്ടി​യെ​യും എ​ഴു​ന്നേ​ൽ​പ്പി​ച്ച​ത്. ഇ​വ​ർ​ക്ക് നി​സാ​ര​പ​രി​ക്കു​മാ​ത്ര​മേ സം​ഭ​വി​ച്ചി​ട്ടു​ള്ളു. കു​ട്ടി​ക്ക് പ​രി​ക്കൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല. ഈ ​യു​വ​തി​യും വ​ർ​ക്ക്ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​രി​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.