ബം​ഗ​ളൂ​രു​വി​ലെ പോ​ലീ​സു​കാ​രെ "വെ​ള്ളം കു​ടി​പ്പി​ക്കു​ന്ന' വ​യോ​ധി​ക​ന്‍; വീ​ഡി​യോ
Tuesday, April 2, 2024 3:10 PM IST
ക​ടു​ത്ത വേ​ന​ലാ​ല്‍ ജ​ലാ​ശ​യ​ങ്ങ​ള്‍ വ​റ്റി, ഭൂ​മി വി​ണ്ടു​കീ​റി. നാ​ടാ​കെ ഉ​ഷ്ണ​ത​രം​ഗ​ത്തി​നാ​ല്‍ വ​ല​യു​ക​യാ​ണ​ല്ലൊ. മ​നു​ഷ്യ​ര്‍ മാ​ത്ര​മ​ല്ല മൃ​ഗ​ങ്ങ​ളും പ​ക്ഷി​ക​ളും ഈ ​കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം നി​മി​ത്തം പൊ​റു​തി​മു​ട്ടു​ക​യാ​ണ്.

ഈ ​കാ​ല​യ​ള​വി​ല്‍ ചി​ല​ര്‍ സ്വ​ന്തം ജീ​വ​ന്‍ മാ​ത്രം ശ്ര​ദ്ധി​ക്കു​മ്പോ​ള്‍ മ​റ്റു ചി​ല​ര്‍ മ​റ്റു​ള്ളവ​യേ​യും ഓ​ര്‍​ക്കും. പ​ക്ഷി​ക​ള്‍​ക്കും മൃ​ഗ​ങ്ങ​ള്‍​ക്ക​കും ആ​ഹാ​ര​വും വെ​ള്ള​വും ന​ല്‍​കു​ന്ന പ​ല​രെ​യും ന​മു​ക്ക് കാ​ണാ​ന്‍ ക​ഴി​യ​തും.

ഈ ​ഉ​ഷ്ണ​കാ​ല​ത്ത് ബം​ഗ​ളൂ​രു ന​ഗ​ര​വീ​ഥി​യി​ല്‍ കാ​ണാ​നാ​കു​ന്ന ഇത്തരത്തിലെ ഒ​രു വേ​റി​ട്ട കരുതൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​വു​ക​യാ​ണ്. എ​ക്‌​സി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വീ​ഡി​യോ​യി​ല്‍ ഒ​രു വ​യോ​ധി​ക​ന്‍ വെ​യി​ല​ത്ത് നി​ന്ന് ജോ​ലി ചെ​യ്യു​ന്ന ട്രാ​ഫി​ക് പോ​ലീ​സു​കാ​ര്‍​ക്ക് ദാ​ഹ​ജ​ലം ന​ല്‍​കു​ന്ന കാ​ഴ്ച​യാ​ണു​ള്ള​ത്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു സ്‌​കൂ​ട്ട​റി​ല്‍ എ​ത്തി​യ വ​യോ​ധി​ക​ന്‍ ആ​ദ്യം ഒ​രു പോ​ലീ​സു​കാ​രി​ക്കും പി​ന്നാ​ലെ ഒ​രു പോ​ലീ​സു​കാ​ര​നും കു​പ്പി​വെ​ള്ളം ന​ല്‍​കു​ന്നു. അ​വ​ര്‍ അ​ത് വാ​ങ്ങു​ക​​യും അ​ദ്ദേ​ഹ​ത്തി​ന് ന​ന്ദി പ​റ​യു​ക​യു​മാ​ണ്.

വൈ​റ​ലാ​യി മാ​റി​യ ഈ ​കാ​ഴ്ച​യ്ക്ക് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ച്ചു. " കൊ​ള്ളാം. ഹൃ​ദ്യ​മാ​യ പ്ര​വൃ​ത്തി. എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.' "വ​ലി​യ ബ​ഹു​മാ​നം. അ​ദ്ദേ​ഹ​ത്തി​ന് ശ​രി​യാ​യ ഹെ​ല്‍​മ​റ്റ് സ​മ്മാ​ന​മാ​യി ന​ല്‍​കാ​ന്‍ ഞ​ങ്ങ​ള്‍ അ​വ​നെ ക​ണ്ടെ​ത്ത​ണ​മെ​ന്ന് ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു' എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.