ടോ​ൾ പ്ലാ​സ​യി​ലേ​ക്ക് ട്ര​ക്ക് ഇ​ടി​ച്ചു ക​യ​റി; ശേ​ഷം ബി​യ​ർ മ​ഴ
Saturday, September 22, 2018 12:13 PM IST
ബി​യ​റു കു​പ്പി​ക​ളു​മാ​യി എ​ത്തി​യ ട്ര​ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി ടോ​ൾ പ്ലാ​സ​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി സൃ​ഷ്ടി​ച്ച​ത് ബി​യ​ർ മ​ഴ. രാ​ജ​സ്ഥാ​നി​ലെ കി​ഷ​ൻ​ഗ​ഢ് ജി​ല്ല​യി​ലെ ജ​യ്പൂ​ർ-​അ​ജ്മീ​ർ ദേ​ശി​യ​പാ​ത​യി​ലെ ടോ​ൾ​പ്ലാ​സ​യി​ലാ​ണ് സം​ഭ​വം. ടോ​ൾ പ്ലാ​സ​യി​ൽ കൂ​ടി ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു പി​ന്നി​ലേ​ക്കാ​ണ് ഈ ​ട്ര​ക്ക് ഇ​ടി​ച്ചു ക​യ​റി​യ​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തെ​റി​ച്ചു വീ​ണ ബി​യ​ർ കു​പ്പി​ക​ൾ പൊ​ട്ടി​ചി​ത​റി ഇ​വി​ടം മു​ഴു​വ​ൻ നു​ര​യും പ​ത​യു​മാ​കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ടോ​ൾ പ്ലാ​സ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. അ​പ​ക​ട​ത്തി​ൽ ട്ര​ക്ക് ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​മു​ണ്ട്. ഇ​വി​ടെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി​സി​ടി​വി​യി​ലാ​ണ് അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.