കൊ​റോ​ണ മ​രു​ന്നെ​ന്ന പേ​രി​ൽ ചാ​ണ​ക​വും ഗോ​മൂ​ത്ര​വും വിറ്റയാൾ പിടിയിൽ
കൊ​റോ​ണ മ​രു​ന്നെ​ന്ന പേ​രി​ൽ പ​ശു​വി​ന്‍റെ ചാ​ണ​ക​വും ഗോ​മൂ​ത്ര​വും വി​ൽ​പ്പ​ന​യ്ക്കു വ​ച്ച​യാ​ൾ പ​ശ്ചി​മ ബം​ഗാ​ളി​ൽ അ​റ​സ്റ്റി​ൽ. കോ​ൽ​ക്ക​ത്ത​യ്ക്ക​ടു​ത്തു ഡാം​കു​നി സ്വ​ദേ​ശി മാ​ബു​ദ് അ​ലി​യെ​ന്ന ക്ഷീ​ര​ക​ർ​ഷ​ക​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഡ​ൽ​ഹി​യെ കോ​ൽ​ക്ക​ത്ത​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ദേ​ശീ​യ പാ​ത 19-ൽ ​റോ​ഡ​രി​കി​ൽ താ​ത്കാ​ലി​ക​മാ​യി കെ​ട്ടി​യു​യ​ർ​ത്തി​യ ക​ട​യി​ൽ ലി​റ്റ​റി​ന് 500 രൂ​പ ഈ​ടാ​ക്കി​യാ​ണു ഗോ​മൂ​ത്രം വി​ൽ​പ്പ​ന​യ്ക്കു വ​ച്ച​ത്. ഒ​രു കി​ലോ ചാ​ണ​ക​ത്തി​നും ഇ​തേ വി​ല​യി​ട്ടു. ഗോ​മൂ​ത്രം കു​ടി​ച്ചു കൊ​റോ​ണ വൈ​റ​സി​നെ അ​ക​റ്റൂ എ​ന്ന പോ​സ്റ്റ​റും ക​ട​യി​ൽ പ​തി​പ്പി​ച്ചി​രു​ന്നു.

മാ​ർ​ച്ച് 14-ന് ​ന​ട​ന്ന ഹി​ന്ദു​മ​ഹാ​സ​ഭ​യു​ടെ ഗോ​മൂ​ത്ര പാ​ർ​ട്ടി​യി​ൽ​നി​ന്നാ​ണു ത​നി​ക്ക് ഈ ​ആ​ശ​യം ല​ഭി​ച്ച​തെ​ന്നും ഗോ​മൂ​ത്ര​വും ചാ​ണ​ക​വും വി​റ്റ് കൂ​ടു​ത​ൽ ലാ​ഭ​മു​ണ്ടാ​ക്കാ​മെ​ന്നു ക​രു​തി​യാ​ണു ക​ട ആ​രം​ഭി​ച്ച​തെ​ന്നും അ​ലി പ​റ​യു​ന്നു.

മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി, ക​ബ​ളി​പ്പി​ച്ചു എ​ന്നി കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണു മ​ബൂ​ദ് അ​ലി​യെ ചൊ​വ്വാ​ഴ്ച ഹൂ​ഗ്ലി ജി​ല്ലാ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് അ​ലി മ​രു​ന്ന് ക​ച്ച​വ​ടം ആ​രം​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.