നഖത്തിൽ ചിതാഭസ്മം; മണ്മറഞ്ഞ പിതാവിന്റെ ഓർമകളുമായി വിവാഹവേദിയിൽ യുവതി
Monday, October 7, 2019 1:48 PM IST
മണ്മറഞ്ഞ പിതാവിന്റെ ഓർമകൾ സൂക്ഷിക്കുവാൻ അദ്ദേഹത്തിന്റെ ചിതാഭസ്മം നഖത്തിലണിഞ്ഞ് വിവാഹവേദിയിലെത്തി വധു. ബ്രിട്ടണ് സ്വദേശിനിയായ 26കാരി ഷാർലറ്റ് വാൾട്ടണിന്റെ വിവാഹത്തിന് നാല് മാസം മുൻപാണ് പിതാവ് മിക്ക് ബാർബർ അന്തരിച്ചത്. വിവാഹവേദിയിലേക്ക് പിതാവിന്റെ കൈപിടിച്ച് വരുവാൻ കൊതിച്ചിരുന്ന ഷാർലറ്റ് അദ്ദേഹത്തിന്റെ സാമീപ്യം തനിക്കൊപ്പമുണ്ടാകുവാൻ വ്യത്യസ്തമായ മാർഗം സ്വീകരിക്കുകയായിരുന്നു.
പ്രത്യേകമായ ഡിസൈൻ ചെയ്ത് പിതാവിന്റെ ചിതാഭസ്മം നഖത്തിൽ സൂക്ഷിക്കുകയാണ് അവർ ചെയ്തത്. ഷാർലറ്റിന്റെ ബന്ധുവിന്റെ ആശയമായിരുന്നു ഇത്. വിവാഹവേദിയിൽ പിതാവ് തനിക്കൊപ്പമുണ്ടായിരുന്ന അനുഭവമാണ് ലഭിച്ചതെന്നാണ് ഷാർലറ്റ് പറഞ്ഞത്.

കാൻസറിനെ തുടർന്ന് ഏപ്രിലിലാണ് മിക്ക് ബാർബറിന്റെ മരണം. പിതാവിന്റെ വേർപാടിൽ ഏറെ ദുഖിതയായിരുന്ന ഷാർലറ്റ് ഇപ്പോൾ ഏറെ സന്തോഷവതിയാണെന്ന് ഇവരുടെ ബന്ധുക്കൾ വ്യക്തമാക്കുന്നു.