വഴിവക്കിലെ ബാർബർക്കൊപ്പം മുന്‍ ക്രിക്കറ്റ് താരം മൈക്കല്‍ വോണ്‍; വെെറൽ
Tuesday, November 14, 2023 2:06 PM IST
ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശത്തില്‍ ആണല്ലൊ നാം. ഇന്ത്യയില്‍ നടക്കുന്ന ഈ ക്രിക്കറ്റ് മാമാങ്കം ആവേശത്തിന്റെ ഉച്ചസ്ഥായിയിലാണ്.
ക്രിക്കറ്റുമായി ബന്ധപ്പെട്ട നിരവധി വിശേഷങ്ങള്‍ ഈ സമയത്ത് സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ട്. അത്തരത്തിലൊരു കാഴ്ച എക്സില്‍ എത്തി വൈറലായിരിക്കുകയാണ്.
ദൃശ്യങ്ങളില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ മുന്‍ കാപ്റ്റന്‍ മൈക്കല്‍ വോണ്‍ തന്റെ മുടിവെട്ടുന്നതാണുള്ളത്. ഇതില്‍ എന്തെന്ന് ചിന്തിക്കാന്‍ വരട്ടെ. കാരണം മുംബൈയിലെ ഒരു റോഡരികിലെ ബാര്‍ബര്‍ ഷോപ്പിലാണ് ഇദ്ദേഹം മുടിവെട്ടിക്കുന്നത്.
ടൈംലാപ്സ് വീഡിയോയില്‍ ബാര്‍ബര്‍ മുടി ട്രിം ചെയ്യുകയും തല മസാജ് ചെയ്യുകയും ചെയ്യുന്നത് കാണാം. ദീന്ജയാല് എന്ന ബാര്‍ബറിന്റെ കടയിലാണ് മൈക്കല്‍ എത്തിയത്. ദീന്ജയാല് തന്റെ നല്ല സുഹൃത്താണെന്ന് മൈക്കല്‍ വോണ്‍ പറയുന്നു. മുന്‍പും ഈ കടയില്‍ എത്തിയ കാര്യവും അദ്ദേഹം കുറിച്ചിട്ടുണ്ട്.
വൈറല്‍ ദൃശ്യങ്ങള്‍ക്ക് നിരവധി കമന്റുകള്‍ ലഭിച്ചു. "ഇത് നല്ല കാഴ്ചയാണ്. വലിയ ഷോറൂമില്‍ പ്രൊഫഷണലായി മുടി മുറിക്കുന്നതിലും സുഖം ഇവിടം നല്‍കും' എന്നാണൊരു ഉപയോക്താവ് പറഞ്ഞത്.