ബംഗളൂരുവിലെ ഈ പുതിയ ഹെല്‍മെറ്റ്; നെറ്റിസണില്‍ ചര്‍ച്ചയാകുന്നു
Tuesday, November 14, 2023 4:12 PM IST
നമ്മുടെ നിരത്തുകളില്‍ നിരവധി ജീവന് വാഹനാപകടം മൂലം നഷ്ടമാകാറുണ്ടല്ലൊ. പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരാണ് ധാരാളമായി അപകടത്തില്‍പ്പെടുന്നത്.
അതിനാല്‍ത്തന്നെ ഹെല്‍മെറ്റ് ഉപയോഗം നിയമപരമായി നടപ്പാക്കിയിരുന്നു. പക്ഷേ പലരും ഈ ഹെല്‍മെറ്റിന്റെ പ്രാധാന്യം മനസിലാക്കാതെ വാഹനവുമായി ഇറങ്ങും. ചിലര്‍ പിഴ പേടിച്ച് ഹെല്‍മെറ്റ് കൈയില്‍ കരുതും.
പിന്നീട് പോലീസിനെ കണ്ടാല്‍ ഉടന്‍ തലയില്‍ വയ്ക്കും. ഇപ്പോഴിതാ ഹെല്‍മെറ്റുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍ നിന്നുള്ള ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍.
എക്സിലെത്തിയ ഒരു ചിത്രം രണ്ടുപേര്‍ ഹെല്‍മെറ്റ് വച്ച് ബൈക്കില്‍ ഇരിക്കുകയാണ്. എന്നാല്‍ ഇവരില്‍ ഒരാളുടെ ഹെല്‍മെറ്റ് പേപ്പര്‍ കൊണ്ടുള്ളതാണ്. ഈ പേപ്പര്‍ ബാഗ് ഹെല്‍മെറ്റിന് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "100% റീസൈക്കിള്‍ ചെയ്യാവുന്ന ഹെല്‍മെറ്റ്; തലയുടെ സംരക്ഷണത്തിന് 0%.ഉറപ്പ്' എന്നാണൊരാള്‍ കുറിച്ചത്.