"ഇത്തിരി കൂടുതലാ'; നാവില്‍ ഗിന്നസ് റിക്കാര്‍ഡ് സ്വന്തമാക്കി നായ
Monday, June 5, 2023 12:51 PM IST
ഗിന്നസ് റിക്കാര്‍ഡില്‍ ഇടം നേടുക എന്നത് ചെറിയ കാര്യമല്ലല്ലൊ. പലരും പലതരത്തിലുള്ള റിക്കാര്‍ഡുകള്‍ തീർക്കും. ചിലപ്പോള്‍ വേറെ ചിലര്‍ അത് തകര്‍ക്കുകയും ചെയ്യും. എന്നാല്‍ മനുഷ്യര്‍ മാത്രമല്ല ഇത്തരം നേട്ടങ്ങള്‍ സ്വന്തമാക്കാറുള്ളത്; മൃഗങ്ങളും പക്ഷികളുമൊക്കെ ഇത്തരത്തില്‍ പേരെടുക്കാറുണ്ട്.
അടുത്തിടെ അമേരിക്കയില്‍ നിന്നുള്ളഒ ഒരുനായ ഗിന്നസ് റിക്കാര്‍ഡില്‍ ഇടംപിടിച്ചിരുന്നു. അതിന് കാരണം ഈ നായയുടെ നീളന്‍ നാവാണ്.
ലാബ്രഡോര്‍/ജര്‍മന്‍ ഷെപ്പേര്‍ഡ് സങ്കരമായ സോയി എന്ന ഈ നായയുടെ നാവിന് 12.7 സെന്റി മീറ്റര്‍ ആണ് നീളം. നാവിന് 9.49 സെന്റിമീറ്റര്‍ വലിപ്പമുള്ള ബിസ്ബി എന്ന നായയുടെ റിക്കാര്‍ഡാണ് സോയ തകര്‍ത്തത്.
യുഎസിലെ സാഡിയുടേയും ഡ്രൂ വില്യംസിന്റേയും നായയാണ് സോയ. സോയ നാവ് പുറത്തേക്ക് നീട്ടുമ്പോള്‍ നീളത്തില്‍ പ്രത്യേകത തോന്നിയ ഇവര്‍ ഗിന്നസ് റിക്കാര്ഡുകാരെ സമീപിക്കുകയായിരുന്നു.
ഏതായാലും നെറ്റിസണും സോയയ്ക്ക് അഭിനന്ദനങ്ങള്‍ നേരുകയാണ്.