"വായുവില്‍ കുടുങ്ങി നിലച്ച വിമാനം'; നെറ്റിസണ് കണ്ഫ്യൂഷനില്
Friday, October 20, 2023 12:38 PM IST
കണ്ണുകള്‍ ചിലപ്പോള്‍ നമ്മുടെ തലച്ചോറിന് ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്. മറ്റൊന്നായി അത് കാട്ടുന്ന വ്സതുക്കള്‍ പിന്നീട് വേറൊന്നായിരുന്നെന്ന് നാം മനസിലാക്കും. ഇതിന് പലകാരണങ്ങള്‍ ഉണ്ടെന്നാണ് പഠ്നങ്ങള് പറയുന്നത്.
ഇപ്പോഴിതാ ഒരു നിശ്ചല വിമാനമാണ് സമൂഹ മാധ്യമങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ദൃശ്യങ്ങളില്‍ ഒരു വിമാനത്തില്‍ നിന്നും മറ്റൊരു വിമാനത്തെ കാണുന്നതായുള്ളതാണുള്ളത്.
ദൃശ്യങ്ങളില്‍ ഒരു വിമാനം പാലത്തിന് മുകളിലായി അനങ്ങാതെ നില്ക്കുന്നതായി കാണാം. സാധാരണഗതിയില്‍ ഇങ്ങനെ സംഭവിക്കാന്‍ സാധ്യതയില്ല. എന്നാല്‍ ഈ ദൃശ്യങ്ങളിലാകെ ആ വിമാനം ഒന്നനങ്ങാതെ തന്നെയാണ് നില്‍പ്പ്.
ഇതിന് പലകാരണങ്ങളാണ് നെറ്റിസണ് കണ്ടെത്തുന്നത്. "പാരലാക്സ്' എന്നറിയപ്പെടുന്ന ഒപ്റ്റിക്കല്‍ മിഥ്യാധാരണയാണ് കാരണമെന്നാണ് പലരും പറയുന്നത്. ഒരു വസ്തുവിന്റെ സ്ഥാനചലനം നേര്‍രേഖയില്‍ നിന്നല്ലാതെ രണ്ട് വ്യത്യസ്ത പോയിന്റുകളില്‍ നിന്ന് കാണുമ്പോള്‍ സംഭവിക്കുന്നതാണ് "പാരലാക്സ്'.
ഇത് ഹോവര്‍ ചെയ്യുന്നത് പരിശീലിക്കുകയാണെന്ന് മറ്റുചിലര്‍ പറയുന്നു. എന്നാല്‍ ഇത് എഡിറ്റിംഗ് ഗിമിക് ആണെന്നും ചിലര്‍ പറയുന്നു. കാരണം എന്തായാലും ഈ കാഴ്ച ആളുകളില്‍ വല്ലാത്ത കൗതുകമാണ് ഉളവാക്കുന്നത്.