കടുത്ത വരൾച്ചയിൽ ആമസോണിൽ ജലനിരപ്പ് റിക്കാർഡ് താഴ്ചയിൽ; നദിയിൽ പുരാതന ശിലാചിത്രങ്ങൾ തെളിഞ്ഞു
Friday, October 27, 2023 11:38 AM IST
ചരിത്രത്തിലെ ഏറ്റവും വലിയ വരൾച്ചയിൽ ബ്രസീലിയൻ ആമസോണിൽ ജലനിരപ്പു താഴ്ന്നു. ഈ വർഷത്തെ വരൾച്ച കൂടുതൽ രൂക്ഷമാണ്.
ജൂലൈ മുതൽ ആമസോണിലെ റിയോ നീഗ്രോ നദിയിൽ ജലനിരപ്പ് 15 മീറ്റർ (49.2 അടി) താഴ്ന്നു. ബ്രസീലിൽ ഏറ്റവും ജനസംഖ്യയുള്ള നഗരത്തിലെ ആമസോണ്‍ മഴക്കാടുകളിലെ നദീതടത്തിലാണ് ഏറ്റവും കുറഞ്ഞ ജലനിരപ്പ് രേഖപ്പെടുത്തിയത്.
ജലനിരപ്പ് താഴ്ന്നതോടെ ഏകദേശം 2,000 വർഷങ്ങൾക്കുമുന്‍പ് കല്ലിൽ കൊത്തിയെടുത്ത മനുഷ്യമുഖങ്ങളടക്കമുള്ള കൊത്തുപണികൾ ദൃശ്യമായി. ആമസോണിലെ റിയോ നീഗ്രോ നദിയുടെ തീരത്താണ് മൃഗങ്ങളുടെയും മറ്റു രൂപങ്ങളുടെയും കൊത്തുപണികൾ നിറഞ്ഞ പാറകൾ കണ്ടെത്തിയത്. ഇത് ആദ്യസംഭവമല്ല, ഇത്തരത്തിലുള്ള കൊത്തുപണികളിൽ ചിലതു മുന്‍പ് കണ്ടെത്തിയിരുന്നു.
2010ലാണ് ആമസോണിലെ നദികളിൽ ഇത്തരത്തിലുള്ള കൊത്തുപണികൾ ആദ്യമായി കണ്ടെത്തുന്നത്. കൊത്തുപണികളുടെ ഉദ്ഭവത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുതിയ കണ്ടെത്തൽ നൽകുമെന്നാണു ഗവേഷകർ കരുതുന്നത്.