അമേരിക്കകാര് ടാറ്റാ പറയാറില്ല, പറഞ്ഞാല്‍ ജയിലിലും; കാരണം ഇതാണ്
Friday, November 3, 2023 12:51 PM IST
ബന്ധുവീട്ടിലൊ മറ്റോ പോയി മടങ്ങുമ്പോള്‍ നമ്മള് ഒന്നു കൈവീശാറില്ലെ. അതേ, ടാറ്റാ പറച്ചില്‍തന്നെ. കൂട്ടുകാര്‍ തമ്മില്‍ പിരിയുമ്പോഴും മാമനെ ഗള്‍ഫിലേക്ക് അയയ്ക്കുമ്പോഴും പ്രിയപ്പെട്ട ആരെങ്കിലും വിരുന്നെത്തി മടങ്ങുമ്പോഴും നമ്മള് ടാറ്റ കാട്ടും.
ആ കൈവീശലില്‍ ഒരു സങ്കടം കൂടി കലര്‍ന്നിട്ടുണ്ട് എന്നതാണ് സത്യം. എന്നാല്‍ ഈ നോവ് കാട്ടല് അങ്ങ് അമേരിക്കയില്‍ ആണെങ്കില്‍ നമ്മള് വിവരം അറിയും. സമയം കൃത്യമാണെങ്കില്‍ ജയിലിലും കേറാം.
അതിന്റെ കാരണം ഇതാണ്. അമേരിക്കന്‍ ഭാഷയില്‍ ടാറ്റ എന്നാല്‍ സ്തനങ്ങള്‍ എന്നാണ് അര്‍ഥമാക്കുന്നത്. അതിനാല്‍ "ടാറ്റാസ്' അമേരിക്കയിലെ ആളുകള്‍ ഉപയോഗിക്കുന്നില്ല. അവിടെയത് ശിക്ഷാര്‍ഹമായ കുറ്റമാണത്രെ.
മാത്രമല്ല സ്തനാര്‍ബുദ ഗവേഷണവുമായി ബന്ധപ്പെട്ട് "SavetheTatas.org' എന്നൊരു സംഘടനയും ആ രാജ്യത്തുണ്ട്.
എന്തായാലും ലോകത്തിന്റെ വിവിധ കോണില്‍ നിന്നും ഉള്ളവര്‍ എത്തപ്പെടുന്ന ഒരു രാജ്യമാണല്ലൊ അമേരിക്ക. ഇക്കാര്യം അറിയാതെ ടാറ്റാ പറഞ്ഞാല്‍ തീര്‍ന്ന്.
എന്നാല്‍ വിചിത്രമായ കാര്യങ്ങള്‍ ഇതൊന്നും കൊണ്ടും തീരുന്നില്ല. സമോവ എന്നൊരു ദ്വീപില്‍ വിചിത്രമായ മറ്റൊരു കാര്യമുണ്ട്. ഇവിടെ സ്വന്തം ഭാര്യയുടെ പിറന്നാള്‍ മറന്നുപോയാല്‍ ജയിലുറപ്പാണ്.
"ഇന്ത്യയില്‍ ജനിച്ചത് ഭാഗ്യം' എന്നാണ് ഇക്കാര്യങ്ങള്‍ അറിഞ്ഞ ഒരാള്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്.