ലോ​കം ബ​ഹു​മാ​നി​ക്കു​ന്ന ഏ​റ്റ​വും മ​ഹ​ത് വ്യ​ക്തി​ക​ളി​ല്‍ ഒ​രാ​ളാ​ണ​ല്ലൊ ന​മ്മു​ടെ രാ​ഷ്ട്ര​പി​താ​വാ​യ മ​ഹാ​ത്മാ ഗാ​ന്ധി. ഇ​ന്ത്യ​യു​ടെ സ്വ​ത​ന്ത്ര്യ​സ​മ​ര​ത്തി​ല്‍ ഉ​ജ്ജ്വ​ല ഏ​ട് തീ​ര്‍​ത്ത അ​ദ്ദേ​ഹം ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ​യും പ്രി​യ​ങ്ക​ര​ന്‍ ആ​ണ്.

മി​ക്ക രാ​ജ്യ​ങ്ങ​ളി​ലും ന​മ്മു​ടെ രാ​ഷ്ട്ര​പി​താ​വി​ന്‍റെ പേ​രി​ല്‍ റോ​ഡു​ക​ളൊ സ്മാ​ര​ക​മൊ കാ​ണാ​നാ​കും.

ഇപ്പോഴിതാ ബ്ര​സീ​ലുള്ള ഒരു മ​ഹാ​ത്മാ ഗാ​ന്ധിയാണ് സോഷ്യൽ മീഡിയയിലെ താരം. 31 വ​യ​സ് മാ​ത്ര​മു​ള്ള ഇ​ദ്ദേ​ഹം ഒ​രു ഫു​ട്‌​ബോ​ള്‍ ക​ളി​ക്കാ​ര​നാ​ണ്. ബ്ര​സീ​ലി​യ​ന്‍ ഫു​ട്‌​ബോ​ള്‍ ക്ല​ബാ​യ ട്രി​ന്‍​ഡേ​ഡി​ലാ​ണ് ഈ ​ക​ളി​ക്കാ​ര​ന്‍ ഉ​ള്ള​ത്.

ടീ​മി​ന്‍റെ മ​ധ്യ​നി​ര ക​ളി​ക്കാ​ര​നാ​ണ് ഇ​ദ്ദേ​ഹം. 2011 ല്‍ ​അ​ത്‌ലറ്റി​ക്കോ ക്ല​ബ് ഗോ​യാ​നി​യ​ന്‍​സി​ന് വേ​ണ്ടി പ്രൊ​ഫ​ഷ​ണ​ല്‍ ഫു​ട്‌​ബോ​ള്‍ ക​ളി​ക്കാ​ന്‍ തു​ട​ങ്ങി​യ ഈ ​യു​വാ​വി​ന്‍റെ മു​ഴു​വ​ന്‍ പേ​ര് മ​ഹാ​ത്മാ​ഗാ​ന്ധി ഹെ​ബ​ര്‍​പി​യോ മാ​റ്റോ​സ് പി​യേ​ഴ്‌​സ് എ​ന്നാ​ണ്.


എ​ന്താ​യാ​ലും ന​മ്മു​ടെ ഗാ​ന്ധി​യും ഫു​ട്‌​ബോ​ളും ത​മ്മി​ലും ബ​ന്ധ​മു​ണ്ട്. രാ​ഷ്ട്ര​പി​താ​വാ​യ മ​ഹാ​ത്മാ ഗാ​ന്ധി ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ താ​മ​സി​ച്ച 1893 മു​ത​ല്‍ 1915 വ​രെയുള്ള കാലം മൂ​ന്നു ഫു​ട്‌​ബോ​ള്‍ ടീ​മു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ടെ​ന്ന് ഓ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ പ​റ​യു​ന്നു.

എ​ന്താ​യാ​ലും ഈ പേ​ര് നി​മി​ത്തം ബ്ര​സീ​ലി​ന്‍റെ ഈ ​ഗാ​ന്ധി ഇ​ന്ത്യ​ക്കാ​ര്‍​ക്കും പ്രി​യ​ങ്ക​ര​നാ​യി മാ​റിയിരിക്കുകയാണ്