ഇന്ത്യയിൽ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം ഇതാണ്..!
Wednesday, April 19, 2023 12:22 PM IST
സന്തോഷത്തോടെ ജീവിക്കുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. സന്തോഷത്തോടെ ജീവിക്കാൻ കഴിയുന്ന ലോക രാജ്യങ്ങളിൽ ഫിൻലൻഡും ഡെന്മാർക്കുമൊക്കെ ആദ്യ പട്ടികയിൽപ്പെടുന്നു. ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും മികച്ച സന്തോഷമുള്ള സംസ്ഥാനം ഏതാണെന്ന പഠന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.
ഗുരുഗ്രാമിലെ മാനേജ്മെന്‍റ് ഡെവലപ്മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ടിലെ സ്ട്രാറ്റജി പ്രഫസർ രാജേഷ് കെ. പിലാനിയ നടത്തിയ പഠനത്തിൽ മിസോറാമിനെ രാജ്യത്തെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനമായി പ്രഖ്യാപിച്ചു. 100 ശതമാനം സാക്ഷരത കൈവരിച്ച ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനമാണ് മിസോറാമെന്നും പഠനത്തിൽ പറയുന്നു.
വിദ്യാർഥികളുടെ പഠന മികവിന് അവസരമൊരുക്കുന്നു. കുടുംബ ബന്ധങ്ങൾ, ജോലി സംബന്ധമായ പ്രശ്നങ്ങൾ, സാമൂഹിക പ്രശ്നങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, മതം, സന്തോഷത്തിൽ കോവിഡിന്‍റെ സ്വാധീനം, ശാരീരിക- മാനസിക ആരോഗ്യം എന്നിവയുൾപ്പെടെ ആറ് ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പഠനം.