തലയില്‍ ഗ്യാസ് സിലിണ്ടറുമായി നൃത്തം; പിന്നെ സംഭവിച്ചത്...
Wednesday, October 4, 2023 1:44 PM IST
പലതരം കലാപ്രകടനങ്ങള്‍ നമുക്ക് മുന്നില്‍ എത്തുന്ന കാലമാണല്ലൊ. ടിവിഷോകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പലരും തങ്ങളുടെ കഴിവുകള്‍ കാഴ്ചക്കാര്‍ക്ക് മുന്നില്‍ എത്തിച്ചു കൈയടി നേടുന്നു.
ചില പ്രകടനങ്ങള്‍ ശ്വാസമടക്കിപിടിച്ചുമാത്രമേ നമുക്ക് കാണാന്‍ കഴിയു. അത്തരത്തില്‍ ഒരു കാഴ്ചയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമില്‍ എത്തിയ വീഡിയോയില്‍ ഒരു യുവതി വീട്ടിലായി നൃത്തം ചെയ്യുന്നതാണുള്ളത്. എന്നാല്‍ ഒരു ഗ്യാസ് സിലിണ്ടര്‍ തലയില്‍വച്ചാണ് ഇവര്‍ നൃത്തം ചെയ്യുന്നത്.
നൃത്തം പുരോഗമിക്കുമ്പോള്‍ ഇവര്‍ ഒരു സ്റ്റീല്‍ പാത്രത്തിന് മുകളിലായി നില്‍ക്കുകയാണ്. പാത്രത്തിന് മുകളില്‍നിന്നും ഇവര്‍ നര്‍ത്തനം തുടരുന്നു. ഈ സമയവും ഇവരുടെ തലയില്‍ ഗ്യാസ് സിലിണ്ടര്‍ ഉണ്ട്.
വൈറലായി മാറിയ നൃത്തത്തിന് നിരവധി കമന്റുകള്‍ ലഭിക്കുകയുണ്ടായി. "സൂപ്പര്‍, പക്ഷേ ഇത് അല്പം അപകടകരമാണ്' എന്നാണൊരാള്‍ കുറിച്ചത്.