നി​ര​വ​ധി ആ​ഘോ​ഷ​ങ്ങ​ളു​ടെ കോ​ര്‍​ത്തി​ണ​ക്കം കൂ​ടി​യാ​ണ​ല്ലൊ ഒ​രു വി​വാ​ഹം. ര​ണ്ട് മ​ന​സു​ക​ള്‍ മാ​ത്ര​മ​ല്ല ആ ​ആ​ന​ന്ദ​ത്തി​ല്‍ പ​ങ്കാ​ളി​ക​ള്‍ ആ​കു​ന്ന​ത്.

എ​ല്ലാ നാ​ട്ടി​ലും വി​വാ​ഹ​ങ്ങൾ​ക്ക് അ​വ​ര​വ​രു​ടേ​താ​യ ചി​ല ച​ട​ങ്ങു​ക​ള്‍ കാ​ണും. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ ഇ​ത്ത​രം കാ​ഴ്ച​ക​ള്‍ മി​ക്ക​വരും പങ്കുവയ്ക്കും. അവയിൽ പലതും വെെറലുമാകും.

വ​ട​ക്കേ ഇ​ന്ത്യ​യി​ല്‍ ​വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഒ​രു ച​ട​ങ്ങാ​ണ​ല്ലൊ വ​ര​ന്‍റേ​യും ബ​ന്ധു​ക്ക​ളു​ടെ​യും ഘോ​ഷ​യാ​ത്ര. ഇതിൽ പ​ല വ​ര​ന്‍​മാ​രും കു​തി​പ്പു​റ​ത്താ​ണ് ആ​ഘോ​ഷ​പൂ​ര്‍​വം സ​ഞ്ച​രി​ക്കു​ക.

എ​ന്നാ​ല്‍ അ​ടു​ത്തി​ടെ അവിടെ ന​ട​ന്ന ഒ​രു വി​വാ​ഹം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ ശ്ര​ദ്ധ ആ​ക​ര്‍​ഷിച്ചു. കാ​ര​ണം ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ളി​ലൊ കു​തി​ര​പ്പു​റ​ത്തൊ അ​ല്ല ഈ ​വ​ര​ന്‍ എ​ത്തി​യത്. പ​ക​രം ഒ​രു ക​ളി​പ്പാ​ട്ട കു​തി​ര​പ്പു​റ​ത്ത് ആ​ണ് ഇ​ദ്ദേ​ഹം വി​വാ​ഹ​പ​ന്ത​ലി​ലേ​ക്ക് എ​ത്തി​യ​ത്.

വെ​ളു​ത്ത നി​റ​ത്തി​ലു​ള്ള ഷേ​ര്‍​വാ​ണി ധ​രി​ച്ച് ക​ളി​പ്പാ​ട്ട കു​തി​ര​പ്പു​റ​ത്ത് എ​ത്തി​യ ഈ വ​ര​ന്‍ നെ​റ്റി​സ​ന്‍റെ കൈ​യ​ടി നേ​ടി. മൃ​ഗ​ങ്ങ​ളെ ഉ​പ​ദ്ര​വി​ക്കാ​ഞ്ഞ ഈ ​നീ​ക്കം ന​ന്നെ​ന്ന് ആ​ണ് ഒ​ട്ടു​മി​ക്ക​വ​രും പ​റ​യു​ന്ന​ത്. വ​ര​ന് വി​വാ​ഹാം​ശ​സ​ക​ള്‍ നേ​രാ​നും നെ​റ്റി​സ​ണ്‍ മ​റ​ന്നി​ല്ല.