രസകരമായി ഗതാഗതം നിയന്ത്രിക്കുന്ന പോലീസുകാരന്‍; വൈറല്‍ കാഴ്ച കാണാം
Thursday, November 17, 2022 8:13 AM IST
ഒരു ജോലി ലഭിക്കാന്‍ ആഗ്രഹിക്കുന്നവരാണ് മിക്കവരും. ചിലര്‍ക്കൊക്കെ തങ്ങള്‍ ആഗ്രഹിച്ച ജോലി ലഭിക്കാറുമുണ്ട്. എന്നാല്‍ ചെയ്യുന്ന ജോലി ആസ്വദിക്കുന്നവര്‍ വളരെ കുറവായിരിക്കും.

സ്വന്തം ജോലി ഏറെ ഇഷ്ടപ്പെടുന്ന ഒരാളുടെ കാഴ്ചയാണ് ബ്യൂട്ടന്‍ ഗെബീഡിയന്‍ എന്ന ട്വിറ്റര്‍ അക്കൗണ്ട് പങ്കുവയ്ക്കുന്നത്. വീഡിയോയില്‍ ഒരു ട്രാഫിക് പോലീസുകാരന്‍ റോഡിലെ ടി-പോയിന്‍റിന് നടുവില്‍ നില്‍ക്കുകയും കാറുകള്‍ നിര്‍ത്തുമ്പോള്‍ കാല്‍നടയാത്രക്കാരെ കടക്കാന്‍ അനുവദിക്കുകയും ചെയ്യുന്നത് കാണാം.

നൃത്തം ചെയ്യും പോലെ അതിവേഗത്തില്‍ ചില ചലനങ്ങള്‍ ചെയ്താണ് ഇദ്ദേഹം ഇത്തരത്തില്‍ വാഹനങ്ങളെയും ആളുകളെയും കടത്തി വിടുന്നത്. കാറിലെ യാത്രക്കാര്‍ക്കും കാല്‍ നടക്കാര്‍ക്കും ഇത് കൗതുകവും സന്തോഷവും നല്‍കുമെന്ന് തീര്‍ച്ച.

ഏതായാലും 1.2 ദശലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞ വീഡിയോയ്ക്ക് രസകരമായ അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്.

"ഒരാള്‍ തന്‍റെ ജോലിയില്‍ വളരെയധികം അഭിമാനിക്കുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്’ എന്നാണൊരു ഉപയോക്താവ് കമന്‍റിൽ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.