അ​ഭി​ന​യം ഓ​വ​റാ​യി; "യു​വ​വൃ​ദ്ധ​ൻ' ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ൽ
Tuesday, September 10, 2019 11:06 AM IST
വൃ​ദ്ധ​ന്‍റെ വേ​ഷ​ത്തി​ൽ ആ​ൾ‌​മാ​റാ​ട്ടം ന​ട​ത്തി വ്യാ​ജ​പാ​സ്പോ​ർ​ട്ടു​മാ​യെ​ത്തി​യ യു​വാ​വ് ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ൽ. അ​ഹ​മ്മ​ദാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ജ​യേ​ഷ് പ​ട്ടേ​ലാ​ണ് (32) പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച ഇ​ന്ദി​രാ​ഗാ​ന്ധി വി​മാ​ന​ത്താ​വ​ള​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

വെ​ളു​ത്ത ത​ല​പ്പാ​വും വെ​ളു​ത്ത താ​ടി​യു​മാ​യി വൃ​ദ്ധ​ന്‍റെ വേ​ഷ​ത്തി​ൽ വീ​ൽ​ച്ചെ​യ​റി​ലാ​ണ് ജ​യേ​ഷ് എ​ത്തി​യ​ത്. ഡ​ൽ​ഹി​യി​ൽ​നി​ന്നും ന്യൂ​യോ​ർ​ക്കി​ലേ​യ്ക്കു പോ​കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. വ്യാ​ജ​പാ​സ്പോ​ർ​ട്ടി​ൽ അ​മ്രി​ക് സിം​ഗ് (81) എ​ന്നാ​യി​രു​ന്നു രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. വി​മാ​ന​ത്താ​വ​ള സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ജ​യേ​ഷി​ന്‍റെ ക​ള്ള​ത്ത​രം പൊ​ളി​ച്ച​ത്.

ച​ക്ര​ക്ക​സേ​ര​യി​ലെ​ത്തി​യ ജ​യേ​ഷി​ന്‍റെ അ​മി​താ​ഭി​ന​യം സം​ശ​യ​ത്തി​നി​ട​ന​ൽ​കു​ക​യാ​യി​രു​ന്നു. ക​സേ​ര​യി​ൽ​നി​ന്നും എ​ഴു​ന്നേ​ൽ​ക്കാ​ൻ ഇ​യാ​ൾ വ​ല്ലാ​തെ ബു​ദ്ധി​മു​ട്ടി. എ​ന്നാ​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​ർ​ക്ക് നോ​ക്കാ​ൻ ഇ​യാ​ൾ മ​ടി​ക്കു​ക​യും ചെ​യ്തു. യാ​ത്ര​ക്കാ​ര​ന്‍റെ ച​ർ​മ​ത്തി​ന് പ്രാ​യ​ത്തി​ന്‍റേ​താ​യ ചു​ളി​വു​ക​ളൊ​ന്നും കാ​ണാ​നും സാ​ധി​ച്ചി​ല്ല.

പ്രാ​യം തോ​ന്നി​ക്കാ​ൻ സാ​ധാ​ര​ണ ലെ​ൻ​സു​ള്ള ക​ണ്ണ​ട‍ ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ഇ​തോ​ടെ സം​ശ​യം തോ​ന്നി​യ ഉ​ദ്യോ​ഗ​സ്ഥ​ർ വി​ശ​ദ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ക​ള്ളി​പൊ​ളി​ഞ്ഞ​ത്. ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.