ചാടെടാ വെള്ളത്തിലോട്ട്; കരയിലിരുന്ന് വിശ്രമിച്ച ആമയ്ക്ക് പണികൊടുത്ത് പൂച്ച
Saturday, November 30, 2019 1:13 PM IST
കരയിൽ ഇരുന്ന് വിശ്രമിക്കുന്ന ആമയും പൂച്ചയും തമ്മിലുള്ള രസകരമായ നിമിഷങ്ങളുടെ ദൃശ്യം സോഷ്യൽമീഡിയയിൽ വൈറലാകുന്നു. റഷ്യയിലെ സോഷിലാണ് സംഭവം.
ഒരു കുളത്തിന് സമീപം ഇരിക്കുന്ന ആമയെ കണ്ടപ്പോൾ അതുവഴി എത്തിയ പൂച്ചയ്ക്ക് കൗതുകം തോന്നി. കൈ ഉപയോഗിച്ച് ആമയെ തട്ടി തട്ടി പൂച്ച വെള്ളത്തിലേക്ക് ഇടുകയായിരുന്നു.
ആന്റണ്‍ ഫിയോക്കോവിസ്ക്കി എന്ന യുവാവാണ് തന്റെ വീടിന് മുൻപിൽ നിന്നും ഈ ദൃശ്യങ്ങൾ പകർത്തിയത്. വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. മനോഹരമായ ദൃശ്യങ്ങൾക്ക് പ്രതികരണവുമായി നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.