സൗദിയിൽ സിനിമ വസന്തം
സൗ​ദി അ​റേ​ബ്യ​യി​ലെ നി​ർ​മാ​ണ രം​ഗ​ത്ത് 2020 ൽ ​സി​നി​മാ മേ​ഖ​ല​യി​ൽ​നി​ന്ന് ഏ​ക​ദേ​ശം 500 കോ​ടി റി​യാ​ലി​ന്‍റെ (1.3 ബി​ല്യ​ണ്‍ ഡോ​ള​ർ) നി​ക്ഷേ​പം പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സി​നി​മാ ബി​ൽ​ഡ് കെഎ​സ്എ 2020 ന്‍റെ പ​ങ്കാ​ളി​യാ​യ ദി ​ഗ്രേ​റ്റ് മൈ​ൻ​ഡ്സ് ഗ്രൂ​പ്പ് ന​ട​ത്തി​യ മാ​ർ​ക്ക​റ്റ് റി​സേ​ർ​ച്ച് തെ​ളി​യി​ക്കു​ന്നു.

രാ​ജ്യ​ത്തു​ട​നീ​ളം 30 മാ​ളു​ക​ളി​ലാ​യി 140 സി​നി​മാ​ശാ​ല​ക​ൾ തു​റ​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടി​ട്ടു​ണ്ട്. ഇ​ത് 1,323 സ്ക്രീ​നു​ക​ൾ​ക്ക് തു​ല്യ​മാ​ണ്. 2020 വ​ള​ർ​ച്ചാ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി 158,760 സി​നി​മാ സീ​റ്റു​ക​ളും 5,953,500 ച​തു​ര​ശ്ര അ​ടി​യി​ല​ധി​കം പ​ര​വ​താ​നി​ക​ളും ആ​വ​ശ്യ​മാ​ണെ​ന്ന് സി​നി​മാ ബി​ൽ​ഡ് കെഎസ്എ റി​പ്പോ​ർ​ട്ട് വെ​ളി​പ്പെ​ടു​ത്തി.

കൂ​ടാ​തെ 18,852,750 ച​തു​ര​ശ്ര അ​ടി​യി​ല​ധി​കം ജി​പ്സം ബോ​ർ​ഡു​ക​ൾ, വാ​ൾ പാ​ന​ലു​ക​ൾ, മാ​സ് ബാ​രി​യ​ർ സീ​ലിം​ഗ് 1,250 എ​യ​ർ ഹാ​ൻ​ഡ്‌ലിം​ഗ് യൂ​ണി​റ്റു​ക​ൾ എ​ന്നി​വ​യും വേ​ണ്ടി​വ​രും. ആ​ഭ്യ​ന്ത​ര വി​നോ​ദ​ത്തി​നു​ള്ള സൗ​ദി ഗാ​ർ​ഹി​ക ചെ​ല​വ് മൊ​ത്തം ചെ​ല​വി​ന്‍റെ 2.9 ൽ​നി​ന്ന് ആ​റ് ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തു​ക എ​ന്ന​താ​ണ് രാ​ജ്യ​ത്തെ വി​ഷ​ൻ 2030 ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്ന്.

അ​തി​വേ​ഗം വ​ള​രു​ന്ന സി​നി​മാ മേ​ഖ​ല ഈ ​വ​ർ​ഷം 5,314 ല​ധി​കം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സി​നി​മാ ബി​ൽ​ഡ് കെഎസ്എ ഫെ​ബ്രു​വ​രി 19, 20 തീ​യ​തി​ക​ളി​ൽ റി​യാ​ദി​ലെ ഫെ​യ​ർ​മോ​ണ്ടി​ലാ​ണ് ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.