പിന്നാലെ അലറിയാർത്ത് മരണം; ഉരുൾപൊട്ടലിൽ നിന്നു രക്ഷപെടാൻ അതിലും വേഗത്തിൽ പാഞ്ഞ് ദമ്പതികൾ
ഉ​രു​ൾ​പൊ​ട്ട​ലി​ൽ കു​ത്തി​യൊ​ലി​ച്ചു വ​രു​ന്ന മലവെള്ളത്തിൽ നി​ന്നു ര​ക്ഷ​പെ​ടു​വാ​നാ​യി അതിവേഗം കാ​ർ ഓ​ടി​ച്ചു പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. അ​മേ​രി​ക്ക​യി​ലെ കാ​ലി​ഫോ​ർ​ണി​യ​യി​ലെ ബ​ർ​ബാ​ങ്കി​ലാ​ണ് സം​ഭ​വം. ഒ​രു ചെ​റി​യ വ​ഴി​യി​ൽ​കൂ​ടി കു​ത്തി​യൊ​ലി​ച്ചു വ​രു​ന്ന വെള്ളത്തിനു മുന്നേ കാർ പായുന്നതാണ് ദൃ​ശ്യ​ങ്ങ​ളി​ൽ.

ഡാളസ് സ്വ​ദേ​ശി​യാ​യ ഡെ​സി​യോ​ണ്‍ ഫ്രാ​ങ്ക്ളിൻ ആ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ സ്ഥ​ല​ത്ത് കു​ടു​ങ്ങി​യ ത​ന്‍റെ സു​ഹൃ​ത്തി​നെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും അ​വി​ടെ നി​ന്നും മാ​റ്റു​വാ​നാ​ണ് ഫ്രാ​ങ്ക്ളിൻ തന്‍റെ കാമുകിക്കൊപ്പം അ​വി​ടെ എ​ത്തി​യ​ത്. പെ​ട്ടെ​ന്ന് ഉ​രു​ൾ​പൊ​ട്ടി ക​ല്ലും ചെ​ളി​യും ഇ​വി​ടേ​ക്ക് കു​ത്തി​യൊ​ലിച്ചെത്തിയ​പ്പോ​ൾ അ​ദ്ദേ​ഹം കാ​ർ ഓ​ടി​ച്ചു ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​ച്ചേ​ർ​ന്ന ബ​ർ​ബാ​ങ്ക് ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​രാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.