പ​തി​മൂ​ന്നു​കാ​രി ഓ​ടി​ച്ച കാ​ർ സൈ​ക്കി​ൾ യാ​ത്രി​ക​നെ ഇ​ടി​ച്ചു തെ​റു​പ്പി​ച്ചു; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Sunday, September 23, 2018 12:18 PM IST
നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ സൈ​ക്കി​ളി​ൽ ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് യാ​ത്രി​ക​ൻ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ബ്ര​സീ​ലി​ലെ റി​യോ ഡീ ​ഷാ​നി​റോ​യി​ലാ​ണ് സം​ഭ​വം. പ​തി​മൂ​ന്നു വ​യ​സു​കാ​രി​യാ​യ ഒ​രു പെ​ണ്‍​കു​ട്ടി​യാ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്.

നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ അ​മ്പ​ത്തി​ര​ണ്ടു വ​യ​സു​കാ​ര​നാ​യ സൈ​ക്കി​ൾ യാ​ത്രി​ക​നെ ഇ​ടി​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ ആ​ദ്യം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ ബോ​ണ​റ്റി​ൽ തെ​റി​ച്ചു വീ​ണ അ​ദ്ദേ​ഹ​ത്തെ​യും കൊ​ണ്ട് കാ​ർ ഒ​രു മ​ര​ത്തി​ൽ ഇ​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഈ ​അ​പ​ക​ടം വ​ള​രെ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു​വെ​ങ്കി​ലും സൈ​ക്കി​ൾ യാ​ത്രി​ക​ൻ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. വീ​ട്ടി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​മാ​ണ് ഈ ​പെ​ണ്‍​കു​ട്ടി കാ​റു​മാ​യി പു​റ​ത്തി​റ​ങ്ങി​യ​തെ​ന്ന് ഇ​വി​ടെ എ​ത്തി​ച്ചേ​ർ​ന്ന പോ​ലീ​സ് അ​റി​യി​ച്ചു. ഇ​രു​വ​ർ​ക്കും നി​സാ​ര​മാ​യ പ​രി​ക്ക് സം​ഭ​വി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.