മരണമാസാണ് ഡ്രാക്കുള; ലോക റിക്കാര്‍ഡിട്ട് സംഗമം
Saturday, May 28, 2022 10:40 AM IST
ലോകമെമ്പാടുമുള്ള പ്രേതകഥ ആരാധകരുടെ ഇഷ്ട കഥാപാത്രമാണല്ലൊ ബ്രാം സ്റ്റോക്കര്‍ സൃഷ്ടിച്ച ഡ്രാക്കുള. ഡ്രാക്കുളയെന്ന് കേള്‍ക്കുമ്പൊഴെ മിക്കവരുടെയും മനസിലൊരു ഭയമുണ്ടാകും.

ഇപ്പോളിതാ ഒരുകൂട്ടം ഡ്രാക്കുളകള്‍ ഒന്നിച്ചെത്തി ലോക റിക്കാര്‍ഡ് തീര്‍ത്തിരിക്കുകയാണ്.
ഇംഗ്ലണ്ടിലെ നോര്‍ത്ത് യോര്‍ക്ക്സിലെ വൈറ്റ്ബി ആബെയിലാണ് സംഭവം. 1369 "രക്തദാഹികളാണ്' ഒന്നിച്ചു കൂടിയത്.

കറുത്ത കോട്ടും നീണ്ട ദംഷ്ട്രകളുെമൊക്കെയായി പകല്‍ വെളിച്ചത്തില്‍ വന്ന ഡ്രാക്കുളകളെ കാണികള്‍ക്കും നന്നായി ബോധിച്ചു.

2011ല്‍ അമേരിക്കയിലെ വെര്‍ജീനിയയിലുള്ള കിംഗ്സ് ഡൊമീനണില്‍ 1039 ഡ്രാക്കുളകള്‍ ഒന്നിച്ചുചേര്‍ന്ന റിക്കാര്‍ഡാണ് ഇംഗ്ലണ്ടിലെ നോര്‍ത്ത് യോര്‍ക്ക്സിലെ ഈ ഡ്രാക്കുളകള്‍ പഴങ്കഥയാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.