പി​റ​ന്ന​പ​ടി ഓ​ട​യി​ൽ എ​റി​യ​പ്പെ​ട്ടു, എ​ന്നി​ട്ടോ..! ആ ​കു​രു​ന്നു ജീ​വ​ൻ ക​ര​ഞ്ഞു​കൊ​ണ്ട് ക​ര​ക​യ​റി
പൊക്കി​ൾ​ക്കൊ​ടി​യി​ൽ​നി​ന്നും വേ​ർ​പെ​ട്ട ശേ​ഷം അ​ഴു​ക്കു​ചാ​ലി​ലേ​ക്ക് എ​റി​യ​പ്പെ​ട്ട കു​രു​ന്നു ജീ​വ​നെ അ​വ​ർ ജീ​വി​ത​ത്തി​ലേ​ക്ക് വ​ലി​ച്ചെ​ടു​ത്തു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ തു​റ​മു​ഖ ന​ഗ​ര​മാ​യ ഡ​ർ​ബ​നി​ലാ​യി​രു​ന്നു സം​ഭ​വം. റോ​ഡരി​കി​ലെ മ​ഴവെ​ള്ളം ഒ​ഴു​കി​പ്പോ​കാ​നു​ള്ള ചെ​റി​യ ഓ​ടയി​ൽ​നി​ന്നാ​ണ് ന​വ​ജാ​ത​ശി​ശു​വി​നെ ര​ക്ഷി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഡ​ർ​ബ​നി​ലെ ന്യൂ​ല​ൻ​ഡ് ഈ​സ്റ്റി​ൽ വ​ഴി​പോ​ക്ക​രി​ലൊ​രാ​ൾ പെ​ൺകു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ട് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ഴു​ക്കു വെ​ള്ളം ക​ട​ന്നു​പോ​കു​ന്ന പൈ​പ്പി​നു​ള്ളി​ൽ കു​ടു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു. അ​ഗ്നി​ശ​മ​ന സേ​ന​യും പോ​ലീ​സും ചേ​ർ​ന്ന് പൈ​പ്പ് മു​റി​ച്ചാ​ണ് കുഞ്ഞിനെ പു​റ​ത്തെ​ടു​ത്ത​ത്. ഉ​ട​ൻ ത​ന്നെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ങ്ങ​നെ​യാ​ണ് കു​ഞ്ഞ് അ​ഴു​ക്കു​ചാ​ലി​ൽ എ​ത്ത​പ്പെ​ട്ട​തെ​ന്നു സം​ബ​ന്ധി​ച്ച് വി​വ​ര​മി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.