വസ്ത്രം അത്ര പോരാ; യുവതിയെ ഫ്ലൈറ്റിൽ കയറ്റിയില്ല, ഒടുവിൽ...
Thursday, January 14, 2021 9:29 PM IST
ഏതു വസ്ത്രം ധരിക്കണമെന്നത് ഒരോരുത്തരുടെയും സ്വാതന്ത്ര്യമാണ്. പക്ഷെ നാം ജീവിക്കുന്ന സ്ഥലം കൂടി അനുസരിച്ചിരിക്കും വസ്ത്ര ധാരണത്തിലെ ഈ സ്വാതന്ത്ര്യം. വസ്ത്രത്തിന്റെ പേരിൽ പണികിട്ടിയ ഒരു യുവതിയുടെ അനുഭവമാണ് ഇപ്പോൽ സോഷ്യൽ മീഡിയയിലെ ചർച്ച. വെർജിൻ ഒാസ്ട്രേലിയ ഫ്ലൈറ്റിൽ കയറാൻ എത്തിയ യുവതിക്കാണ് ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ ഫ്ലൈറ്റിലേക്കുള്ള പ്രവേശനം തടഞ്ഞത്.
അഡ്ലെയ്ഡിൽ നിന്നുള്ള വെർജിൻ ഒാസ്ട്രേലിയൻ ഫ്ലൈറ്റിൽ കയറാനാണ് 23കാരിയായ കാതറീൻ എത്തിയത്. കാതറീൻ ധരിച്ചിരുന്ന വസ്ത്രം കഴുത്ത് മൂടുന്നതല്ലായിരുന്നു. ഇതോടെ ക്യാപ്റ്റൻ യുവതിയെ വിലക്കുകയായിരുന്നു.
വെർജിൻ ഒാസ്ട്രേലിയൻ ഫ്ലൈറ്റിന്റെ മാർഗരേഖ അനുസരിച്ച് യാത്രക്കാർ അരയ്ക്ക് താഴെയുള്ള വസ്ത്രങ്ങൾ ധരിക്കുന്പോൾ കാൽ മുട്ടുവരെയുള്ളതാകാണം. കഴുത്ത് മറയ്ക്കുന്ന വിധത്തിലുള്ള ഷർട്ട് പോലുള്ള വസ്ത്രം വേണം യാത്രക്കാർ ധരിക്കാൻ.
ഒടുവിൽ കയ്യിലുണ്ടായിരുന്ന ജാക്കറ്റ് ധരിച്ച ശേഷമാണ് യുവതിയെ വിമാനത്തിൽ കയറാൻ ജീവനക്കാർ അനുവദിച്ചത്. മാറിടം കൂടുതൽ ദൃശ്യമാകുന്ന വിധത്തിൽ വസ്ത്രം ധരിച്ചതിന്റെ പേരിൽ മറ്റൊരു യുവതിയെ ഫ്ലൈറ്റിൽ കയറാൻ അനുവദിക്കാത്തത് 2019ൽ വാർത്തയായിരുന്നു.