ജ​ന​ല​രി​കി​ൽ കാ​ത്തി​രി​ക്കും, ക​ണ്ടി​ല്ലെ​ങ്കി​ൽ ക​ണ്ണു​നി​റ​യ്ക്കും; ഒ​രു ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ ക​ഥ
നാ​യ്ക്ക​ള്‍ പെ​ട്ടെ​ന്ന് മ​നു​ഷ്യ​രു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ന്ന​വ​രാ​ണ്. ആ ​സൗ​ഹൃ​ദം എ​പ്പോ​ഴും അ​വ​ര്‍ നി​ല​നി​ര്‍​ത്തു​ക​യും ത​ങ്ങ​ളെ സ്‌​നേ​ഹി​ക്കു​ന്ന​വ​ര്‍​ക്കാ​യി ജീ​വ​ന്‍ പോ​ലും കൊ​ടു​ക്കു​ക​യും ചെ​യ്യും. അ​ത്ത​ര​ത്തി​ലു​ള്ള വാ​ര്‍​ത്ത​ക​ള്‍ ന​മ്മ​ള്‍ ഏ​റെ ക​ണ്ടി​ട്ടു​മു​ണ്ട്.​അ​തു​പോ​ലെ ര​ണ്ട് നാ​യ്ക്ക​ളു​ടെ ഹൃ​ദ​യം ക​വ​ര്‍​ന്ന ഒ​രു മ​നു​ഷ്യ​നാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ൽ.

എ​ന്നും ക​ണ്ടി​ല്ലെ​ങ്കി​ല്‍

നാ​യ്ക്ക​ളു​ടെ വീ​ട്ടി​ലെ മാ​ലി​ന്യം എ​ടു​ക്കാ​ന്‍ വ​രു​ന്ന വ്യ​ക്തി​യു​മാ​യു​ള്ള ഇ​വ​രു​ടെ ബ​ന്ധ​മാ​ണ് എ​ല്ലാ​വ​രെ​യും ആ​ക​ര്‍​ഷി​ച്ചി​രി​ക്കു​ന്ന​ത്. ഓ​രോ ആ​ഴ്ച​യും ഇ​വ​രു​ടെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച് മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യാ​നാ​യി ഇ​യാ​ള്‍ എ​ത്തും. മാ​ലി​ന്യം നീ​ക്കം ചെ​യ്ത ശേ​ഷം ജ​ന​ലി​ലൂ​ടെ ത​ന്നെ ക​ണ്ണും​ന​ട്ട് കാ​ത്തി​രി​ക്കു​ന്ന​വ​ര്‍​ക്ക് അ​രി​കി​ലെ​ത്തും. അ​വ​രോ​ട് അ​ല്‍​പ്പം കു​ശ​ല​മൊ​ക്കെ പ​റ​ഞ്ഞ് ബി​സ്‌​ക​റ്റോ മ​റ്റെ​ന്തെ​ങ്കി​ലു​മോ ന​ല്‍​കും.​ പി​ന്നെ​യാ​ണ് മ​ട​ക്കം. വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​താ​ണു ശീ​ലം.

അ​തു​കൊ​ണ്ടു​ത​ന്നെ മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​നു​ള്ള വ​ണ്ടി വ​രു​ന്ന ശ​ബ്ദം കേ​ള്‍​ക്കു​ന്പൊ​ഴെ നാ​യ്ക്ക​ള്‍ ര​ണ്ടും ആ​വേ​ശ​ത്തി​ലാ​കും. ഇ​രു​വ​രും ഓ​ടി ജ​ന​ല​രി​കി​ലെ​ത്തും. പി​ന്നെ വാ​ലാ​ട്ടി കാ​ത്തി​രി​പ്പാ​ണ്. വി​സ് ല ​റാ​ല്‍​ഫ് എ​ന്ന ടി​ക് ടോ​ക്ക് അ​ക്കൗ​ണ്ടി​ല്‍ നി​ന്നു​മാ​ണ് ഈ ​മ​നം നി​റ​യ്ക്കു​ന്ന വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ലോ​റി​യു​ടെ ശ​ബ്ദം കേ​ട്ട​പ്പോ​ള്‍ ജ​ന​ല​രി​കി​ലേ​ക്ക് ഓ​ടു​ന്ന നാ​യ്ക്ക​ളെ വീ​ഡി​യോ​യി​ല്‍ കാ​ണാം.

മ​റ​ന്നു പോ​യോ

ഒ​രു ദി​വ​സം ത​ങ്ങ​ളു​ടെ സ്‌​നേ​ഹി​ത​ന്‍ വ​രാ​ന്‍ വൈ​കി​യ​തോ​ടെ ത​ങ്ങ​ളെ​ക്കു​റി​ച്ച് മ​റ​ന്നു​പോ​യെ​ന്ന് ക​രു​തി നോ​ക്കി​യി​രി​ക്കു​ന്ന ഇ​രു​വ​രെ​യും വീ​ഡി​യോ​യി​ൽ കാ​ണാം. ലോ​റി​യു​ടെ ശ​ബ്ദം കേ​ട്ട​പ്പോ​ഴേ​ക്കും ഇ​രു​വ​രും വാ​ല്‍ ഇ​ള​ക്കു​ന്ന​തും കാ​ണാം. ജ​നാ​ല​യ്ക്ക​രി​കി​ല്‍ എ​ത്തി ഇ​രു​വ​രോ​ടും കു​ശ​ലം പ​റ​ഞ്ഞ് മാ​ലി​ന്യം എ​ടു​ക്കാ​നാ​യി പോ​യ​പ്പോ​ഴേ​ക്കും ഇ​രു​വ​രും അ​സ്വ​സ്ഥ​രാ​കു​ന്ന​തും.

ബി​ന്നു​ക​ള്‍ കാ​ലി​യാ​ക്കി​യ ശേ​ഷം ആ ​മ​നു​ഷ്യ​ന്‍ വീ​ണ്ടും തി​രി​ച്ചെ​ത്തി, നാ​യ്ക്ക​ള്‍​ക്ക് ബി​സ്‌​ക​റ്റ് ന​ല്‍​കി​യ​തോ​ടെ ഇ​രു​വ​രും സ​ന്തോ​ഷ​ത്തോ​ടെ അ​ത് ക​ഴി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ കാ​ണാം.
ഹൃ​ദ​യ​സ്പ​ര്‍​ശി​യാ​യ ഈ ​ആ​ശ​യ​വി​നി​മ​യം ആ​യി​ര​ത്തി​ല​ധി​കം ക​മ​ന്‍റു​ക​ളോ​ടെ 1.6 ദ​ശ​ല​ക്ഷം പേ​രാ​ണ് ഇ​തു​വ​രെ വീ​ഡി​യോ ക​ണ്ട​ത്. വീ​ഡി​യോ ക​ണ്ട പ​ല​രും സ്വ​ന്തം വീ​ട്ടി​ലെ നാ​യ്ക്ക​ളു​ടെ സ്‌​നേ​ഹ​ത്തെ​ക്കു​റി​ച്ച് നി​ര​വ​ധി അ​നു​ഭ​വ​ങ്ങ​ളാ​ണ് പ​ങ്ക​വെ​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
123