ഭ​ക്ഷ​ണ​മാ​യി കി​ട്ടി​യ പ​ക്ഷി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന ഹിമക്കരടി
Tuesday, January 8, 2019 12:27 PM IST
ഭ​ക്ഷ​ണ​മാ​യി വെ​ള്ള​ത്തി​ലേ​ക്ക് ഇ​ട്ടു ന​ൽ​കി​യ പ​ക്ഷി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന ഹിമക്കരടിയുടെ വീ​ഡി​യോ സോ​ഷ്യ​ൽ​മീ​ഡി​യ​യു​ടെ ക​ണ്ണുനനയ്​ക്കു​ന്നു. ജ​ർ​മ​നി​യി​ലെ ഒ​രു മൃ​ഗ​ശാ​ല​യി​ലാ​ണ് സം​ഭ​വം.

വെ​ള്ള​ത്തി​ൽ വീ​ണു കി​ട​ക്കു​ന്ന പ​ക്ഷി​യെ ത​ന്‍റെ ക​ര​ങ്ങ​ൾ​ക്കൊ​ണ്ട് എ​ടു​ത്ത് അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ക​യും അ​തി​നു ശേ​ഷം കോ​ണ്‍​ക്രീ​റ്റി​നു മു​ക​ളി​ൽ പോ​ളാ​ർ ബി​യ​ർ അ​തി​നെ എ​ടു​ത്ത് വ​യ്ക്കു​ന്ന​തു​മാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

എ​ന്നാ​ൽ ഈ ​പ​ക്ഷി​യെ ക​ര​ടി വീ​ണ്ടും വെ​ള്ള​ത്തി​ലേ​ക്ക് ഇ​ടു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​രി​ലൊ​ൾ പ​ക​ർ​ത്തി​യ ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.