അ​വ​ൾ ഹോം​വ​ർ​ക്ക് ചെ​യ്യു​ക​യാ​ണ്! എ​ല്ലാം വി​ചി​ത്ര​മാ​യി ചെ​യ്യു​ന്ന ഒ​രു പെ​ൺ​കു​ട്ടി; അ​തി​നു കാ​ര​ണ​വു​മു​ണ്ട്
Saturday, February 13, 2021 3:43 PM IST
ശ്ശോ! ​ആ പ​ണി​യൊ​ന്നു ചെ​യ്തു തീ​ർ​ക്കാ​ൻ ത​ല​കു​ത്തി​നി​ന്നു ക​ഷ്ട​പ്പെ​ട്ടു. വ​ലി​യ പ​രി​ശ്ര​മം വേ​ണ്ടി വ​രു​ന്ന ജോ​ലി​ക​ൾ ചെ​യ്തു തീ​ർ​ത്തു ക​ഴി​ഞ്ഞു... ന​മ്മ​ളി​ൽ പ​ല​രും പ​റ​യു​ന്ന ഡ​യ​ലോ​ഗ് ആ​ണി​ത്.

എ​ന്നാ​ൽ, റോ​ക്സി കൊ​ബി​ല്യൂ​ക്ക് എ​ന്ന പ​തി​മൂ​ന്നു​കാ​രി ഹോം​വ​ർ​ക്ക് ചെ​യ്യു​ന്ന​തും ത​ല​മു​ടി ചീ​കു​ന്ന​തും എ​ന്നു വേ​ണ്ട ഒ​ട്ടു​മി​ക്ക ജോ​ലി​ക​ളും ചെ​യ്യു​ന്ന​തു ത​ല​കു​ത്തി​നി​ന്നും വി​വി​ധ ശാ​രീ​രി​ക അ​ഭ്യാ​സ​ങ്ങ​ൾ ചെ​യ്തു​കൊ​ണ്ടു​മാ​ണ്. കോ​ൺ​ടോ​ർ​ഷ​ൻ എ​ന്നാ​ണ് ഈ ​ശാ​രീ​രി​ക അ​ഭ്യാ​സ​ത്തി​ന്‍റെ പേ​ര്.



ശ​രീ​രം ഏ​തു രീ​തി​യി​ലും തി​രി​ക്കാ​ൻ ഇ​വ​ൾ​ക്കു ക​ഴി​യും. ശ​രീ​രം എ​ങ്ങ​നെ​യും വ​ഴ​ങ്ങും. ഈ ​അ​ഭ്യാ​സ​ങ്ങ​ൾ ക​ണ്ടാ​ൽ ക​ണ്ടു​നി​ൽ​ക്കു​ന്ന​വ​ർ അ​ദ്ഭു​ത​പ്പെ​ടും. എ​ന്നാ​ൽ, യാ​തൊ​രു ആ​യാ​സ​വു​മി​ല്ലാ​തെ​യാ​ണ് ഈ ​അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​വ​ൾ വി​വി​ധ ജോ​ലി​ക​ൾ ചെ​യ്യു​ന്ന​ത്.

ആ​ഴ്ച​യി​ൽ പ​തി​ന​ഞ്ചു മ​ണി​ക്കൂ​ർ റോ​ക്സി കോ​ൺ​ടോ​ർ​ഷ​ൻ പ്രാ​ക്ടീ​സ് ചെ​യ്യും. പ​ല​പ്പോ​ഴും മ​ൾ​ട്ടി ടാ​സ്കിം​ഗ് ആ​യി​രി​ക്കും. അ​താ​യ​ത്, പ്രാ​ക്ടീ​സ് സ​മ​യ​ത്തു ത​ന്നെ അ​വ​ൾ പു​സ്ത​കം വാ​യി​ക്കു​ക​യും ഹോം ​വ​ർ​ക്കു​ക​ൾ ചെ​യ്യു​ക​യും ചെ​യ്യും.



"സ്കൂ​ളും കോ​ൺ​ടോ​ർ​ഷ​ൻ പ്രാ​ക്ടീ​സും ഒ​രു​പോ​ലെ കൊ​ണ്ടു​പോ​കാ​ൻ ഞാ​ൻ ശ്ര​മി​ക്കാ​റു​ണ്ട്. പ്രാ​ക്ടീ​സ് ചെ​യ്യു​ന്പോ​ൾ ആ ​പൊ​സി​ഷ​നു​ക​ളി​ൽ ഇ​രു​ന്നു ത​ന്നെ ഞാ​ൻ ഹോം​വ​ർ​ക്ക് ചെ​യ്യു​ക​യും പ​ഠി​ക്കു​ക​യും ചെ​യ്യും. സാ​ധാ​ര​ണ രീ​തി​യി​ൽ ഇ​രി​ക്കു​ന്ന​തി​നേ​ക്കാ​ൾ സു​ഖം കോ​ൺ​ടോ​ർ​ഷ​നാ​ണ്. പ​ഠ​നം പെ​ട്ടെ​ന്നു പൂ​ർ​ത്തി​യാ​ക്കി ബാ​ക്കി സ​മ​യം പ്രാ​ക്ടീ​സി​നാ​യി മാ​റ്റി​വ​യ്ക്കാ​നും ഞാ​ൻ ശ്ര​മി​ക്കാ​റു​ണ്ട് '' വെ​സ്റ്റ് ല​ണ്ട​ൻ സ്വ​ദേ​ശി​യാ​യ കൗ​മാ​ര​ക്കാ​രി പ​റ​യു​ന്നു. ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം ഫോ​ളോ​വേ​ഴ്സാ​ണ് റോ​ക്സി​ക്കു സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലു​ള്ള​ത്.

അ​ഞ്ചു വ​യ​സു​ള്ള​പ്പോ​ൾ മു​ത​ൽ റോ​ക്സി കോ​ൺ​ടോ​ർ​ഷ​ൻ പ്രാ​ക്ടീ​സ് ചെ​യ്യു​ന്നു. ഒ​രു ദി​വ​സം ലോ​കം അ​റി​യു​ന്ന മി​ക​ച്ച കോ​ൺ​ടോ​ർ​ഷ​നി​സ്റ്റ് ആ​കു​ക​യാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്നും റോ​ക്സി പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.