ഒ​രുകൂ​ട്ടം പെ​ണ്‍​കു​ട്ടി​ക​ള്‍ ട്രെ​യി​നി​ല്‍ നൃ​ത്തംചെ​യ്യു​മ്പോ​ള്‍; വൈ​റ​ല്‍ കാ​ഴ്ച
Saturday, May 6, 2023 9:12 AM IST
തീ​വ​ണ്ടി​യാ​ത്ര​ക​ള്‍ എ​ന്ന് ചി​ന്തി​ക്കു​മ്പോ​ഴെ സാ​ധാ​ര​ണ ന​മ്മു​ടെ മ​ന​സി​ല്‍ ക​ട​ന്നുവ​രു​ന്ന​ത് ഒ​രു ജ​നാ​ല​യു​ടെ അ​രി​കി​ല്‍ ത​ല ചാ​യ്ച്ച് പു​റം കാ​ഴ്ച​ക​ളി​ല്‍ അ​ല​സ​മാ​യി ക​ണ്ണോ​ടി​ച്ചി​രി​ക്കു​ന്ന ഒ​രു ചി​ത്ര​മാ​യി​രി​ക്കും.

അ​ത​ല്ലെ​ങ്കി​ല്‍ വാ​തി​ല്‍​പ്പ​ടി​യി​ല്‍ നി​ന്നും എ​ത്ര വി​ദൂ​ര​ത​യി​ലേ​ക്ക് എ​ത്താ​മൊ അ​ത്ര​യും അ​ക​ലേ​ക്ക് ക​ണ്ണോ​ടി​ക്കു​ന്ന രം​ഗ​മാ​യി​രി​ക്കും തെ​ളി​യു​ക. എ​ന്നാ​ല്‍ എ​ല്ലാ​ യാ​ത്ര​ക​ളും അ​ങ്ങ​ന​ല്ല. പ്ര​ത്യേ​കി​ച്ച് സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം ഒ​രു​യാ​ത്ര ചെ​യ്യു​മ്പോ​ള്‍ മ​റ്റൊ​രു ന​മ്മ​ളാ​യി​രി​ക്കും മി​ക്ക​വാ​റും കാ​ണ​പ്പെ​ടു​ക.

ഇ​പ്പോ​ഴി​താ ട്രെ​യി​നി​ല്‍ യാ​ത്ര ചെ​യ്യു​ന്ന ഒ​രു​കൂ​ട്ടം യു​വ​തി​ക​ളാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ല്‍ കാ​ഴ്ച. ട്വി​റ്റ​റി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വീ​ഡി​യോ​യി​ല്‍ ഇ​വ​ര്‍ യാ​ത്ര​യ്ക്കി​ടെ നൃ​ത്തം ചെ​യ്യു​ക​യാ​ണ്.

ഇ​വ​രി​ല്‍ ചി​ല​ര്‍ മു​ക​ളി​ല​ത്തെ ബെ​ര്‍​ത്തി​ലാ​യി​ട്ടാ​ണ് നൃ​ത്തം ചെ​യ്യു​ന്ന​ത്. മ​റ്റ് ചി​ല യു​വ​തി​ക​ള്‍ കൂ​പ്പ​യ്ക്ക് ന​ടു​ക്കാ​യി നി​ന്ന് ചു​വ​ട്‌​വ​യ്ക്കു​ക​യാ​ണ്. ന​ല്ല താ​ള​ത്തോ​ടെ​യു​ള്ള ഈ ​നൃ​ത്തം റീ​ല്‍​സി​നാ​യി​ട്ടാ​യി​രു​ന്ന​ത്രെ.

എ​ന്താ​യാ​ലും ​ചു​വ​ടു​ക​ള്‍ നെ​റ്റി​സ​ണി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു. നി​ര​വ​ധി ക​മ​ന്‍റുക​ളും ദൃ​ശ്യ​ങ്ങ​ള്‍​ക്ക് ല​ഭി​ച്ചു. "ഇ​ത്ര​യും ആ​ത്മ​വി​ശ്വാ​സം എ​വി​ടെ​നി​ന്നു ല​ഭി​ച്ചു' എ​ന്നാ​ണൊ​രാ​ള്‍ ക​മ​ന്‍റി​ല്‍ ചോ​ദി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.