വിലക്ക് അവഗണിച്ച് പെട്രോൾ പമ്പിൽ യുവാവിന്‍റെ പുകവലി; പിന്നെ നടന്നത്....
Friday, October 6, 2017 6:32 AM IST
പെ​ട്രോ​ൾ പ​മ്പി​ലെ മൊബൈൽ ഫോൺ ഉപയോഗം പോലും അപകടം വരുത്തിവയ്ക്കുമെന്ന് അ​റി​യാ​ത്ത​വ​രാ​യി ആ​രു​മി​ല്ല. അപ്പോൾ പമ്പിൽ സിഗരറ്റ് വലിച്ചാലോ..? നി​യ​മം ലം​ഘി​ച്ച് പമ്പിൽ നിന്ന് സിഗരറ്റ് വലിച്ച ഒ​രാ​ളെ ഒ​രു പെ​ട്രോ​ൾ പ​ന്പ് ജീ​വ​ന​ക്കാ​ര​ൻ മാ​തൃ​കാ​പ​ര​മാ​യി ശി​ക്ഷി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​കയാണ്. ബൾഗേ​റി​യയി​ലെ സോ​ഫി​യാ​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ഏതാനും യു​വാ​ക്ക​ൾ ഒ​രു കാ​റി​ൽ പെ​ട്രോ​ൾ പ​ന്പി​ലേ​ക്ക് വ​രു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ ആ​ദ്യം വ്യ​ക്ത​മാ​കു​ന്ന​ത്. കാ​റി​ന്‍റെ മു​ൻ വ​ശ​ത്ത് ഇ​രി​ക്കു​ന്ന ഒ​രാ​ൾ സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. മാ​ത്ര​മ​ല്ല കാ​റി​ന് പു​റ​ത്തി​റ​ങ്ങി​യും അ​ദ്ദേ​ഹം സി​ഗ​ര​റ്റ് വ​ലി​ക്കു​ന്നു​മു​ണ്ടാ​യി​രു​ന്നു. ഈ ​സ​മ​യം ഓ​ടി വ​രു​ന്ന പെ​ട്രോ​ൾ പ​ന്പ് ജീ​വ​ന​ക്കാ​ര​ൻ ഫ​യ​ർ എ​ക്സി​റ്റിം​ഗ്വിഷ​ർ ഈ ​യു​വാ​വി​നു നേ​രെ പ്ര​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.

സി​ഗ​ര​റ്റ് വ​ലി​ച്ച യു​വാ​വ് ഈ ​ജീ​വ​ന​ക്കാ​ര​നു​മാ​യി വാ​ക്ക് ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ച​തി​നെ തു​ട​ർ​ന്ന് പെ​ട്രോ​ൾ പ​ന്പ് ജീ​വ​ന​ക്കാ​ര​ന്‍റെ പ്ര​വൃത്തി​യെ പ്ര​ശം​സി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.